പൂഞ്ഞാർ ഹരിത സ്വാശ്രയ കാർഷിക വിപണിയുടെ പത്താമത് വാർഷിക പൊതുയോഗം ഭൂമിക സെൻ്ററിൽ നടന്നു. പ്രസിഡൻ്റ് കെ.ഇ. ക്ലമൻ്റ് അദ്ധ്യക്ഷത വഹിച്ചു. ഭൂമികയുടെ സംഘാടനത്തിലൂടെ രൂപപ്പെട്ട കാർഷിക വിപണി കൃഷിഭവൻ, ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. പ്രസിഡൻ്റ് - കെ. ഇ. ക്ലമൻ്റ്, ജോ. സെക്രട്ടറി - സാജു പിണക്കാട്ട്, വൈസ് പ്രസിഡൻ്റ് - സലിം വാലാനിക്കൽ, ട്രഷറർ - ഒ.എ.ആഗസ്തി എന്നിവരുടെ ഭരണസമിതിയെ തെരഞ്ഞെടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments