ജി.വി.എച്ച്.എസ്.എസ് തി ടനാട് സ്കൂളിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പിന് തുടക്കമായി. കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
കുട്ടികൾ തന്നെ തയ്യാറാക്കിയ ജലസംരക്ഷണത്തെ പ്രമേയമാക്കിയുള്ള ഷോർട്ട് ഫിലിം -ജീവാമൃതം പ്രദർശിപ്പിച്ചു. പ്രകൃതിയെ അടുത്തറിയുന്നതിനായി പ്രകൃതി നടത്തം സംഘടിപ്പിച്ചു. അടുക്കളത്തോട്ടത്തിൽ പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള ഷോർട്ട് ഫിലിം കുട്ടികൾ തയ്യാറാക്കി.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായുള്ള ക്രമീകരണങ്ങൾ സ്കൂളിൽ നടത്തി.സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നുവരുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments