Latest News
Loading...

അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് , നന്ദി പറഞ്ഞുകൊണ്ട് പാലാ നിയോജക മണ്ഡലത്തില്‍



കോട്ടയത്തിന്റെ നിയുക്ത എംപി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പാലാ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. പാലാ കുരിശുപള്ളിയ്ക്ക് മുന്നിലെത്തി ഫ്രാന്‍സീസ് ജോര്‍ജ്ജ് മാതാവിന്റെ ഗ്രോട്ടോയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. 




ഐക്യ ജനാധിപത്യ മുന്നണിയില്‍ ആര്‍പ്പിച്ച വിശ്വാസത്തിനും നേടിത്തന്ന വിജയത്തിനും നന്ദി പറയുന്നതായി തുടര്‍ന്ന് സംസാരിച്ച അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഏറ്റവും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രശ്‌നങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തും ശ്രദ്ധാകേന്ദ്രമായ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തുകയുള്ള ടൂറിസം സര്‍ക്യൂട്ടിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


മാണി സി കാപ്പന്‍ എംഎല്‍എ , പ്രൊഫ സതീഷ് ചൊള്ളാനി , ജോര്‍ജ് പുളിങ്കാട് ,തോമസുകുട്ടി നെച്ചിക്കാട്, കുര്യാക്കോസ് പടവന്‍, പാലാ നഗരസഭാ യുഡിഎഫ്  കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും സ്വീകരണയോഗത്തില്‍ പങ്കെടുത്തു.  രാവിലെ എലിക്കുളത്ത് നിന്നും ആരംഭിച്ച നന്ദി പ്രകടനപര്യടനം രാമപുരത്ത് സമാപിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments