Latest News
Loading...

പരിസ്ഥിതി - സാമൂഹിക പ്രവർത്തക ഒത്തുചേരൽ



അന്തർദ്ദേശീയ മരുവൽക്കരണ പ്രതിരോധ ദിനാചരണത്തോടനുബന്ധിച്ച് വനസ്ഥലിയിൽ പരിസ്ഥിതി - സാമൂഹിക പ്രവർത്തക ഒത്തുചേരൽ സംഘടിപ്പിച്ചു. വനസ്ഥലിയുടെ ഉപജ്ഞാതാവായ ദേവസ്യാ സെബാസ്റ്റ്യൻ്റെ അനുസ്മരണവും ഇതോടൊപ്പം നടന്നു. ഡോ. റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. 




മാത്യു എം കുര്യാക്കോസ്, വി.എം. അബ്ദുള്ളാഖാൻ, അഡ്വ. ബിനോയ് ജോസ്, സുനിൽകുമാർ വി.സി., ഗോപകുമാർ കങ്ങഴ എന്നിവർ പ്രസംഗിച്ചു. കെ. ഇ. ക്ലമൻ്റ്, നൈഷ് മാത്യു, സാബു പൂണ്ടിക്കുളം, അരുൺ ജാൻസ് എന്നിവർ നേതൃത്വം നൽകി. പുസ്തകവിചാരം, ഭൂമിക വിത്തുകുട്ട, വനസ്ഥലി സന്ദർശനം തുടങ്ങിയ പരിപാടികളോടെയായിരുന്നു ദിനാചരണവും അനുസ്മരണവും.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments