ഇടമറുക്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ഇടമറുക് സെൻറ് ആന്റണിസ് യുപി സ്കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനചാരണം ആചരിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ ആന്റണി ഇരുവേലിക്കുന്നേലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് ഉത്ഘാടനം ചെയ്തു.
ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്‌തു. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ അനിലാ എസ് എച്ച്, ക്ലബ് പ്രസിഡന്റ് മനോജ് പരവരാകത്ത്, സെക്രട്ടറി മനേഷ് കല്ലറക്കൽ, അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ റ്റി മാത്യു തെക്കേൽ, ഡയറക്റ്റ് ബോർഡ് മെമ്പർ പ്രൊഫസർ റോയി കടപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിയിൽ വച്ചു കുട്ടികൾക്ക് വൃക്ഷ തൈകളും നോട്ട് ബുക്കുകളും വിതരണം ചെയ്യുകയും, സ്കൂൾ പ്രവർത്തന ഫണ്ടിലേക്ക് ഇരുപതിനായിരം രൂപ സംഭാവന നൽകുകയും ചെയ്തു. തദവസരത്തിൽ ഒരാൾക്ക് ചികിത്സാ സഹായവും മറ്റൊരാൾക്ക് വീട് പണിയുന്നതിനുള്ള ധനസഹായവും ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments