DYFI പാലാ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ മുൻസിപ്പാലിറ്റിയിലെ ചെത്തിമറ്റം കളരിയാമാക്കൽ കടവ് റോഡിനോട് ചേർന്ന് വെള്ളം കെട്ടി നിന്നിരുന്ന ഓട ശുചീകരിച്ചു. കനത്ത മഴയിൽ ഓടയിലെ വെള്ളം റോഡിലേക് കയറുന്നത് പ്രദേശവാസികൾക്ക് യാത്ര തടസം ഉണ്ടാക്കിയിരുന്നു. മാലിന്യങ്ങൾ നിറഞ്ഞ ഓട ശുചീകരിക്കണമെന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ dyfi യുടെ ശുചീകരണപ്രവർത്തനം നടത്തിയത്.
ശുചീകരണത്തിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ നിർവഹിച്ചു. 11ാം വാർഡ് കൗൺസിലർ ബിന്ദു മനു, cpim ചെത്തിമറ്റം ബ്രാഞ്ച് സെക്രട്ടറി K'K സുരേഷ്ബാബു, dyfi ബ്ലോക്ക് സെക്രട്ടറി വിഷ്ണു NR, പ്രസിഡന്റ് KS ajith, ട്രഷറർ renjith santosh, dyfi പാലാ മേഖല സെക്രട്ടറി അലൻ ജോർജ്, പ്രസിഡന്റ് ആതിര സാബു, വൈസ് പ്രസിഡന്റ് rateesh radhakrishnan, joint secratry കാർത്തിക് സാബു എന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments