Latest News
Loading...

വയനാട് ടു കശ്മീർ.സൈക്കിൾ കാരവന് സ്വീകരണം.




 മിഷൻ വൺ റുപ്പീസ് എന്ന സന്ദേശവുമായി സൈക്കിൾ കാരവനിൽ ഇന്ത്യ ചുറ്റിസഞ്ചരിക്കുന്ന യുവാക്കൾ യാത്ര തുടങ്ങി മൂന്ന് വർഷത്തിന് ശേഷം ഈരാറ്റുപേട്ടയിൽ എത്തി. കൗതക കാരവൻ കാണാൻ  തടിച്ച് കൂടിയ ജനങ്ങൾ കൈ നിറയെ സംഭാവനയും നൽകി. നിർധനരും നിരാലംബരുമായ അഞ്ച് ഭിന്ന ശേഷിക്കാർക്ക് സൗജന്യമായി സ്ഥലവും വീടും നൽകുക എന്നതാണ് യാത്രയുടെ ലക്ഷ്യം.  ഒരു രൂപ മുതലുള്ള സംഭാവനകളാണ് ഇതിനായി സ്വീകരിക്കുന്നത്.




2021 ഡിസംബർ പത്തിന് വയനാട്ടിൽ നിന്നാണ് യാത്ര തുടങ്ങിയത്. സുഹൃത്തുക്കളായ റെനീഷ്, നിജിൽ എന്നീ യുവാക്കളുടെ കൂട്ടായ്മയിലാണ് സൈക്കിൾ കാരവനിൽ യാത്ര നടത്തുന്നത്.രണ്ട് സൈക്കിൾ ചേർത്ത് നിർമിച്ചിട്ടുള്ള  കാരവനിൽ കിടക്കാനും ഭക്ഷണം പാകം ചെയ്യാനും തുടങ്ങി അത്യാവിശ്യം  സംവിധാനങ്ങൾ ഉണ്ട്. ഇത്തരത്തിലുള്ള സൈക്കിൾ കാരവൻ ലോകത്ത് തന്നെ ആദ്യത്തേതെന്നാണ് യുവാക്കൾ അവകാശപ്പെടുന്നത്. യാത്ര തുടങ്ങി മൂന്നര വർഷം പിന്നട്ടപ്പോൾ പത്ത് ജില്ലകളിൽ പര്യടനം നടത്തി. 





ഒരു ജില്ലയിൽ മൊത്തം പര്യടനത്തിന്  മൂന്നര മാസം എങ്കിലും എടുക്കും. ഇത്രയും നാൾ കൊണ്ട് സ്വരൂപിച്ച പണം കൊണ്ട് വയനാട് അമ്പലവളവിൽ 22 സെൻ്റ് സ്ഥലം വാങ്ങി വീട് നിർമാണത്തിനുള്ള തറ പണി പൂർത്തിയായി.ലിജിൽ ഹൈസ് സ്ക്കൂൾ അധ്യാപകനും റെനീഷ് മൊബൈൽ ഷോപ്പ് ജീവനക്കാരനുമാണ്. എല്ലാ പ്രദേശത്തും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് യുവാക്കൾ പറയുന്നു.ജീവിത യാത്രക്കിടയിൽ എന്തെങ്കിലും അടയാളപെടുത്തലുകൾക്ക് വേണ്ടിയാണ് ഈ സാഹസിക യാത്ര നടത്തുന്നതെന്ന് ലിജിലും റെനീഷും പറയുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments