മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ കമ്മറ്റി തീരുമാനങ്ങളില്‍ വ്യാപക തിരിമറികളും ക്രമക്കേടുകളും കണ്ടെത്തിയതായി പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെയാണ് ഇതെന്നും അംഗങ്ങള്‍ പറഞ്ഞു. 2024 ജനുവരി മുതലുള്ള കമ്മിറ്റി തീരുമാനങ്ങള്‍ സകര്‍മാ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന സമയത്ത് കമ്മിറ്റി തീരുമാനങ്ങളില്‍ തിരുത്തലുകള്‍ നടത്തി പദ്ധതികള്‍ അട്ടിമറിക്കുകയും പഞ്ചായത്ത് ആസ്തികള്‍ നഷ്ടപ്പെടുത്തി അഴിമതി നടത്തുകയും ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തുടര്‍ച്ചയായ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതിപക്ഷമെമ്പര്‍മാര്‍ കോട്ടയം എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും വിജിലന്‍സ് ഓഫീസര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു എന്നാണ് പ്രതിപക്ഷം പറയുന്നത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ എട്ടുമാസത്തെ മിനിറ്റ്‌സ് ഇതുവരെ ക്ലോസ് ചെയ്തിട്ടില്ല. സകര്‍മ്മയില്‍ അപ്‌ലോഡ് ചെയ്യുന്ന തീരുമാനങ്ങളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും പ്രതിപക്ഷ മെമ്പര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. കമ്മിറ്റി തീരുമാനങ്ങള്‍ ഇല്ലാതെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വന്തം നിലയ്ക്ക് പദ്ധതികള്‍ റദ്ദാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
കടപുഴ പാലം നിര്‍മ്മിക്കുന്നതിനായി സോയില്‍ ടെസ്റ്റ് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് 3.8 ലക്ഷം രൂപ നല്‍കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ കമ്മിറ്റിയില്‍ ആലോചിക്കാതെ പദ്ധതി പ്രസിഡന്റ് റദ്ദാക്കി എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത് . കൂട്ടക്കല്ല് അംഗണവാടിയുടെ കെട്ടിട നിര്‍മ്മാണത്തിലും അഴിമതിയുണ്ട് .ഹരിത കര്‍മ്മ സേനയ്ക്ക് ഫോര്‍വീലര്‍ വാഹനം വാങ്ങിയതിലും വ്യാപകമായ ക്രമക്കേടും അഴിമതിയും ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം . സേനയ്ക്ക് ഓട്ടോറിക്ഷ എന്ന പദ്ധതിയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രകൃതിക്ക് അനുകൂലമല്ലാത്ത വാഹനം വാങ്ങി അഴിമതി നടത്തുകയായിരുന്നു എന്നാണ് ആരോപണം. ഗ്രാമപഞ്ചായത്തിലെ അഴിമതി സംബന്ധിച്ച് എല്‍.എസ്.ജി.ഡി വിജിലന്‍സ് ഡയറക്ടര്‍ പഞ്ചാബ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ അജിത് ജോര്‍ജ്ജ്, ഇത്താമ്മാ മാത്യു, ജോളി ടോമി, ജെയിംസ് മാമ്മന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments