Latest News
Loading...

ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ യൂണീറ്റ് പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ



പരിസ്ഥിതി -കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി സ്കൂൾ -കോളേജ് തലത്തിൽ മീനച്ചിൽ നദീസംരക്ഷണ സമിതി രൂപം കൊടുത്തിട്ടുള്ള പ്രവർത്തന സഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ യൂണീറ്റ് പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് ഉത്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജി (ദേശീയ ഉഷ്ണമേഖലാ കാലാവസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട്- ഐ.ഐ.ടി.എം) പൂനെയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ ഡോ. ആര്യാ വി. ബി. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉത്ഘാടനം നിർവഹിച്ച് വിഷയാവതരണം നടത്തി.

 




മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രസിഡൻ്റ് ഡോ. എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. രവി പാല, പ്രിൻസിപ്പാൾ സിസ്റ്റർ ജീസാ മരിയ, ജെസ് ലിൻ പി. ജോസ്, സുനിൽകുമാർ വി. സി. വിഗ്നേഷ് ആർ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി - കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൻ്റെ പിന്തുണയോടെയായിരുന്നു പരിപാടി. സ്കൂൾ എൻ. എസ്. എസ്. യൂണിറ്റാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നത്.










.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments