Latest News
Loading...

കുട്ടികൾക്ക് യോഗാപരിശീലനം നൽകി.



ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ ആരോഗ്യകരമായ ജീവിതത്തിന് യോഗയെ കൂടെ കൂട്ടാം എന്ന സന്ദേശം നൽകിക്കൊണ്ട് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ കുട്ടികൾക്ക് യോഗാപരിശീലനം നൽകി. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും, ഓക്സിജന്റെ അളവ് മെച്ചപ്പെടുത്താനും, ഹൃദയമിടിപ്പ് നിയന്ത്രിക്കുവാനും, വിഷാദത്തെ അകറ്റുവാനും, ശ്വാസകോശങ്ങളെ പൂർണ്ണശേഷിയിൽ യോഗ യോഗ ഉപകരിക്കുന്നു. 



യോഗ കേവലം വ്യായാമം മാത്രമല്ല, നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് വേണ്ടതെന്നും,യോഗ നിത്യ ജീവിതത്തിൽ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തുകൊണ്ട് യോഗ ട്രെയിനർ ശ്രീമതി മഞ്ജുഷടീച്ചർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സ്കൂൾഹെഡ്മിസ്ട്രെസ് സുനിത. വി നായർ, അധ്യാപകരായ രാജേഷ് ആർ, അശ്വതി എസ് ഉണ്ണി,രഞ്ജുഷ സി ആർ, മോളി വക്കച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments