പൊൻകുന്നം -പാലാ റോഡിൽ കൂരാലി ജംഗ്ഷന് സമീപം വാഹനാപകടം. മിനി ലോറിയും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 11മണിക്ക് ശേഷമാണ് അപകടമുണ്ടായത്. പാലായിൽ നിന്നും പൊൻകുന്നത്തേക്ക് പോയ മിനിലോറി, പൊൻകുന്നത്തു നിന്നും പൈകയിലേക്ക് പോവുകയായിരുന്ന മാരുതി കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ഇടിയുടെ ശക്തിയിൽ മിനി ലോറിയുടെ പുറകുവശത്തെ വീൽ ഊരി തെറിച്ചു. കാർ നിയന്ത്രണം വിട്ടു റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്ക് കാലിന് പരിക്ക് പറ്റി. ഇയാളെ കാഞ്ഞിരപ്പള്ളി 26 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു.
അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. ക്രയിൻ ഉപയോഗിച്ച് റോഡിൽ നിന്നും വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
ഈ സമയം റോഡിൽ പെട്രോളിംഗിന് നടത്തുകയായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആഷാ കുമാർ, AMVI മാരായ ജോർജ് വർഗീസ്, റ്റിനേഷ്മോൻ, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments