കൊല്ലപ്പള്ളി: കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ജീപ്പിലിടിച്ച് അച്ഛനും മകനും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10.30 ന് പാലാ-തൊടുപുഴ ഹൈവേയിൽകൊല്ലപ്പള്ളി ജംഗ്‌ഷനിൽ കുരിശു പള്ളിക്കു മുമ്പിലായിരുന്നു അപകടം.
സാരമായി പരിക്കേറ്റ ഏഴാച്ചേരി കവളം മാക്കൽ കെ.ഡി. ശിവരാമൻ (77), മകൻ മനോജ് (52) എന്നിവരെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പള്ളി ടൗണിൽ ബാർബർ ഷോപ്പ് ഉടമയാണ് പരിക്കേറ്റവർ.പാലാ ഭാഗത്തു നിന്നു വരികയായിരുന്നു കാർ. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments