തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടല്ലെന്നും പാര്‍ട്ടി നിലപാടിനെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിടത്തോളം കാലം വിമര്‍ശിച്ചിട്ടില്ലെന്നും പാലാ നഗരസഭ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം പറഞ്ഞു. മുന്നണി നിലനില്പിനായി ജോസ് കെ മാണിക്കു വേണ്ടി പാര്‍ട്ടി തനിക്കെതിരെ എടുത്ത നടപടി സ്വീകരിക്കുന്നു. ജോസ് കെ മാണിക്ക് അഭയം കൊടുക്കേണ്ട ബാധ്യത CPM ന് ഉണ്ട്. രാജ്യസഭ സീറ്റ് നല്കി സംരക്ഷിച്ചില്ലായിരുന്നു എങ്കില്‍ കേരള രാഷ്ട്രിയത്തില്‍ നിന്നും അപ്രസക്തമാകുമായിരുന്ന ജോസ് കെ മാണിക്കും കേരള കോണ്‍ഗ്രസിനും വേണ്ടി എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ അത്ഭുതമില്ല.
UDF നല്കിയ രാജ്യസഭ MP സ്ഥാനവുമായി LDF ല്‍ അഭയാര്‍ത്ഥിയായി വന്ന ജോസ് കെ മാണി ഇപ്പോള്‍ LDF നല്കിയ രാജ്യസഭാ മെമ്പര്‍ സ്ഥാനം തീരുന്ന അടുത്ത 6 വര്‍ഷക്കാലം ഇടതുമുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കും എന്ന് ഉറപ്പ് നല്കിയതിനാലാവാം ജോസ് കെ മാണിക്കു വേണ്ടി തനിക്കെതിരെ ഈ നടപടിയെന്നും ബിനു പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments