Latest News
Loading...

'വിമര്‍ശിച്ചത് രാഷ്ട്രീയ ശൈലിയെ. സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി '



ഇടതുമുന്നണിയെയോ സിപിഎമ്മിനെയോ വിമര്‍ശിച്ചിട്ടില്ലെന്നും ജോസ് കെ മാണിയുടെ രാഷ്ട്രീയ ശൈലിയെയാണ് താന്‍ വിമര്‍ശിച്ചിട്ടുള്ളതെന്നും അഡ്വ. ബിനു പുളിക്കക്കണ്ടം. താന്‍ പാര്‍ട്ടിയുടെ അടിയുറച്ച പ്രവര്‍ത്തകനും പാര്‍ട്ടി പറയുന്നതുപോലെ ചെയ്യുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നയാളാണ്. പാര്‍ട്ടിയെ ഇതുവരെ കുറ്റപ്പെടുത്തിയിട്ടില്ല. ആന മെലിഞ്ഞതുപോലെയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം എങ്കിലും വെറും പ്രവര്‍ത്തകന്‍ മാത്രമായ തന്നെ വച്ചു നോക്കുമ്പോള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി കൈവശമുള്ള ആളുടെ താത്പര്യം സംരക്ഷിക്കാനാണ് തന്നെ പുറത്താക്കിയതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. 




പാലായില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളെ നേതാവ് തടസ്സപ്പെടുത്തുകയാണ്. ലണ്ടന്‍ ബ്രിഡ്ജ്, ബൈപാസ് റോഡ്, സെന്റ് തോമസ് കടവിലെ ചെക്ക്ഡാം, കളരിയാമ്മാക്കല്‍ പാലം  തുടങ്ങി 350 കോടിയോളം രൂപയുടെ വികസനം തടസ്സപ്പെടുത്തി. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെയാണ് പറഞ്ഞിട്ടുള്ളത്. സിപിഎം ജോസ് കെ മാണിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തന്നെ പുറത്താക്കിയത്. 



 ക്രിസ്തീയ മുഖമുള്ള പാര്‍ട്ടിയെ ഒപ്പം നിര്‍ത്താനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്. രാഷ്ട്രീയ അഭയാര്‍ത്ഥിയോട് ചെയ്ത സൗജന്യമാണ് തന്റെ പുറത്താകല്‍. എന്നാല്‍ ഇത്തരം നടപടികളുടെ തിരിച്ചടി കേര കോണ്‍ഗ്രസിന് എമ്മിന് കൂടുതല്‍ ദോഷം ചെയ്യുമെന്നും ബിനു പറഞ്ഞു. 

അഡ്വ. ബിനുവിന്റെ പ്രതികരണം. Click here-  വീഡിയോ കാണാം




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments