കോട്ടയത്തെ ഇടതു സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് എം പാലാ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവന്‍ തലസ്ഥാനം രാജിവച്ചു. പരാജയപ്പെട്ടാല്‍ സ്ഥാനം രാജിവെക്കുമെന്ന് ബിജു മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു.
പാലാ നഗരസഭയില്‍ പോലും തോമസ് ചാഴികാടന് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് റാജി. പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിന്‍ കെ അലക്‌സിന് രാജിക്കത്ത് സമര്‍പ്പിച്ചതായി ബിജു പാലുപ്പടവന്‍ പറഞ്ഞു
കേരള കോണ്‍ഗ്രസ് എമ്മിന്റെ തട്ടകമായ പാലായില്‍ പോലും ചാഴിക്കാടന് ലീഡ് നേടാന്‍ കഴിഞ്ഞില്ല. പാല നഗരസഭ മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ബിജു പാലുപ്പടവന്‍.
പാലുപ്പടവന്റെ പ്രതികരണം. വീഡിയോ കാണാം
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments