Latest News
Loading...

ഭരണങ്ങാനത്ത് സോബി സേവ്യർ വൈസ് പ്രസിഡന്റ്


ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ സോബി സേവ്യർ  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇടത് പക്ഷ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. BJP അംഗം ഉൾപെടെ 9 പേരാണ് കമ്മിറ്റിയിൽ പങ്കെടുത്തത്.




ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് കയ്യൂരിലെ മെംബറാണ് സോബി സേവ്യർ. വൈസ് പ്രസിഡണ്ടായിരുന്ന വിനോദ് വേരനാനി രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. UDF ഭരണ സമിതിക്കെതിരെ ആരോപണമുന്നയിച്ച ശേഷം രാജിവച്ച വിനോദ് വേരനാനിയും പഞ്ചായത്ത് കമ്മിറ്റിയിൽ UDF നൊപ്പം പങ്കെടുത്തു







13 അംഗ പഞ്ചായത്തിൽ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയിൽ UDF ന് 8 ഉം LDF ന് 4 ഉം BJPക്ക് ഒന്നും വിതമാണ് അംഗങ്ങളുള്ളത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments