Latest News
Loading...

വർഷാരംഭ പ്രാർത്ഥനയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു



ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന വിദ്യാലയ വർഷാരംഭ പ്രാർത്ഥനയിൽ നൂറുകണക്കിന് വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. രാവിലെ 9.30ന് ആരംഭിച്ച പ്രാർത്ഥനാ ശുശ്രൂഷയിൽ ഫാദർ ആന്റണി തോണക്കര കുട്ടികൾക്കും മാതാപിതാക്കൾക്കും സ്വാഗതം ആശംസിച്ചു. ഫാദർ എബി തകിടിയേൽ വിദ്യാലയ ജീവിതത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു‌.

 


മാതാപിതാക്കന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റെക്‌ടർ ഫാദർ അഗസ്റ്റിൻ പാലക്കാപറമ്പിൽ വിശദീകരിച്ചു. വിശുദ്ധ ബൈബിളിൽ യോഹന്നാന്റെ ലേഖനത്തിൽ നിന്നുള്ള വചനങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചത്.  മാതാപിതാക്കൾ ആയിരിക്കുക എന്നത് വലിയ വെല്ലുവിളി ആയിരിക്കുന്നതുപോലെ തന്നെ മക്കളായിരിക്കുക എന്നതും വെല്ലുവിളിയാണ്. മലിനമായ കുടുംബാന്തരീക്ഷം കുട്ടികളെ മാനസിക ശാരീരിക ആരോഗ്യം ഇല്ലാത്തവരാക്കും. ലഭിക്കുവാൻ ആഗ്രഹിച്ച മക്കളെയല്ല ഇപ്പോൾ യഥാർത്ഥമായി ലഭിച്ചിരിക്കുന്ന മക്കളെ അനുഗ്രഹിച്ചു വളർത്തണമെന്നും പ്രഭാഷണത്തിൽ റെക്‌ടർ അച്ചൻ ഓർമ്മപ്പെടുത്തി.





കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ദിവ്യകാരുണ്യ ആരാധനക്കു ഫാദർ ജീമോൻ പനച്ചിക്കൽകരോട്ട് നേതൃത്വം നല്‌കി, ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികളെ ഓരോരുത്തരെയും വിശുദ്ധ അൽഫോൻസാമ്മയ്ക്ക് സമർപ്പിച്ച് അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് നടന്ന അഭിഷേക പ്രാർത്ഥന ഹൃദയസ്‌പർശിയായി രുന്നു. പങ്കെടുത്ത ഓരോ വിദ്യാർത്ഥിയുടെയും സദസ്സിൽ കരങ്ങൾ വച്ച് തീർഥാടന കേന്ദ്രത്തിലെ 10 വൈദികരും പ്രാർത്ഥിച്ചു






 അഭിഷേക പ്രാർത്ഥനയ്ക്ക് തീർഥാടനകേന്ദ്രം റെക്ടർ ഫാദർ അഗസ്റ്റിൻ പാലക്കാപറമ്പിൽ, അഡ്‌മിനിസ്ട്രേറ്റർ ഫാദർ ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്‌ടർ ഫാദർ ആൻ്റണി തോണക്കര, അബ്രാഹം കണിയാമ്പടികൾ അലക്‌സ് മൂലക്കുന്നേൽ, ഫാദർ അബ്രഹാം എരുമറ്റം, ഫാദർ സെബാസ്റ്റ്യൻ നടുവിത്തടം, ഫാദർ ജോർജ് ചീരാംകുഴി, ഫാദർ തോമസ് തോട്ടുങ്കൽ, ഫാദർ മാർട്ടിൻ കല്ലറക്കൽ എന്നിവർ നേതൃത്വം നൽകി. തീർഥാടന കേന്ദ്രത്തിലെ വോളണ്ടിയെസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പങ്കെടുത്ത 
കുട്ടികൾക്ക് പേനയും ജപമാലയും അൽഫോൻസാമ്മയുടെ ചിത്രവും മധുരവും സമ്മാനമായി നൽകി.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments