Latest News
Loading...

ജില്ലാ ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പിന് തുടക്കമായി




പാലാ: കോട്ടയം ജില്ലാ ബാഡ്മിൻ്റൻ ഷട്ടിൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് പാലാ സ്പോർട്സ് അരീന ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മാണി സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ് കുഞ്ഞ് മൈക്കിൾ മണർകാട്ട് അദ്ധ്യക്ഷനായി.

 


സെക്രട്ടറി ലൗജൻ എൻ.പി, ഖജാൻജി ബിജോമോൻ ജോർജ്ജ്,വൈസ് പ്രസിഡന്റ് ജി. ശ്രീകുമാർ,വാർഡ് മെമ്പർ സിജു സി.എസ് തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ജൂനിയർ, സീനിയർ, വെറ്ററൻസ് വിഭാഗങ്ങളിനിന്നുള്ള 250 ഓളം ടീമുകൾ പങ്കെടുക്കും മത്സരം ഞായറാഴ്ച സമാപിക്കും. 





വിജയികൾക്ക് മുൻ ഇൻ്റർനാഷനൽ
ബാഡ്മിന്റൺ താരം ആൽവിൻ ഫ്രാൻസീസ് സമ്മാനദാനം നിർവ്വഹിക്കും.മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ,പാലാ പോലീസ് എസ്എച്ച്ഒ ജോബിൻ ആൻ്റണി എന്നിവർ പങ്കെടുക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments