Latest News
Loading...

അടുക്കത്തിന്റെ പ്രിയ ഹെഡ്മിസ്ട്രസ്സ് ഇനി കടുത്തുരുത്തി സ്കൂളിൽ..
അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിസ്തുല്യമായ സേവനങ്ങൾക്ക് ശേഷം അടുക്കം നിവാസികളുടെയും കുട്ടികളുടെയും അധ്യാപകരുടെയും ഏറെ പ്രിയപ്പെട്ട ഷംല ടീച്ചർ യാത്ര പറഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലമായി അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപികയായിരുന്നു. തുടർന്നും ഗവണ്മെന്റ് വി. എച്. എസ്. എസ്   കടുത്തുരുത്തി ടീച്ചറിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമാകും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിപ്ലവകരമായ പല മുന്നേറ്റങ്ങൾക്കും അടുക്കം സാക്ഷിയായി. വിദ്യാഭ്യാസ നിലവാരത്തിൽ ഉണ്ടായ ഉജ്ജ്വലമായ നേട്ടങ്ങൾ അതിനു പിന്നിലെ കൃത്യമായ, ചടുലമായ ടീച്ചറിന്റെ പദ്ധതികൾ എല്ലാം സ്തുത്യർഹമായിരുന്നു.

 

 നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്ക് അമ്മയുടെ സ്നേഹവും ലാളനയും പരിഗണനയും ഏറെ ലഭിച്ചിരുന്ന ഇടമായിരുന്നു അത്. ചെറിയ ക്ലാസ് മുതൽ തന്നെ കുട്ടികൾക്ക് ഇംഗ്ലീഷ് അവബോധം സൃഷ്ടിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും നടത്തിവരുന്നു. സ്കൂളിലെ എല്ലാ കുട്ടികളുടെയും അധ്യാപക അനധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്തി "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന പേരിൽ ഒരു മാഗസിൻ പുറത്തിറക്കാൻ സാധിച്ചത് ഒരു വലിയ മുന്നേറ്റം തന്നെയായിരുന്നു.
 നിരവധി പ്രഗൽഭരായ വ്യക്തികളുടെ സാന്നിധ്യം അടുക്കം സ്കൂളിനെ സമ്പന്നമാക്കിയിരുന്നു. ഏറെ പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ഡോക്ടർ കൃഷ്ണൻകുട്ടി മാഷിന്റെ ചുവർ ചിത്രങ്ങൾ സ്കൂളിനെ അതിമനോഹരമാക്കി.

 ഏറെ തിരക്കിനിടയിലും രുചികരമായ വിഭവങ്ങൾ ഒരുക്കി സഹപ്രവർത്തകർക്കും കുഞ്ഞുങ്ങൾക്കും സമ്മാനിക്കുന്നതിൽ ഏറെ സന്തോഷം കണ്ടെത്തിയിരുന്ന ആളായിരുന്നു ടീച്ചർ.
 വിടപറയൽ പ്രസംഗ വേളയിലെ പൊട്ടിക്കരഞ്ഞ കുഞ്ഞുങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വാക്കുകൾ ഇടറി തിരികെ വരേണ്ടി വന്നു ടീച്ചർക്ക്.

പി.ടി.എ,എം.പി. ടി. എ സംഘങ്ങളിലെ ഇടപെടലുകൾ ആവേശകരമായിരുന്നു. നിറമിഴികളും മലനിരകളും അരുവികളും ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ ആകും ടീച്ചർക്ക് സമ്മാനിച്ചിട്ടുണ്ടാവുക.

 എം.എ,എം. എഡ് ബിരുദാനന്തര ബിരുദധാരിയും ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിലെ പ്രിൻസിപ്പൽ ഡോക്ടർ സുശീലാദേവിയുടെ കീഴിൽ "ആഖ്യാന തന്ത്രം: എംടിയുടെയും മുകുന്ദന്റെയും നോവലുകളിൽ "എന്ന വിഷയത്തിൽ പി.എച്ച്.ഡി യും നേടി.
 വിദ്യാരംഗം എന്ന അധ്യാപകർക്ക് വേണ്ടിയുള്ള ബ്ലോഗിലാണ് ആദ്യമായി ഓൺലൈൻ എഴുത്തിലേക്ക് ടീച്ചർ കടക്കുന്നത്. കേരളമൊട്ടാകെയുള്ള അധ്യാപകരുടെ കൂട്ടായ്മയാണ് വിദ്യാരംഗം. അതിൽ എഴുത്തുകൾ എല്ലാം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ടവയും പുസ്തക ആസ്വാദനങ്ങളും ഒക്കെയായിരുന്നു. ഇവയെല്ലാം അധ്യാപകർക്ക് ഏറെ പ്രയോജനപ്രദവും ആയിരുന്നു.


 കഴിഞ്ഞ 10 വർഷങ്ങളിൽ ഏറെയായി മാതൃഭൂമി പത്രത്തിൽ എസ്.എസ്.എൽ.സി മലയാളം ചോദ്യപേപ്പർ അവലോകനം നടത്തുന്നതും ടീച്ചർ തന്നെയാണ്.

 ഹൈസ്കൂൾ ക്ലാസുകളിലെ ചോദ്യപേപ്പർ നിർമ്മാണത്തിനുള്ള ശില്പശാലകളിൽ കഴിഞ്ഞ ആറു വർഷമായി ടീച്ചർ പങ്കെടുക്കുന്നു.

 പത്രങ്ങളിലും ആനു 
കാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും എല്ലാം സ്ഥിര സാന്നിധ്യമാണ് ടീച്ചർ.
 വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക സമിതിയുടെ ട്രഷററായി പ്രവർത്തിക്കുകയും ഒപ്പം ബാല്യകാലസഖി അവാർഡ് കമ്മിറ്റിയിലെ അംഗവുമാണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   
Post a Comment

0 Comments