പുലിയന്നൂർ: - കേരള സ്റ്റഡി ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാഘോഷം ഗാന്ധിജി സ്റ്റഡി ഫോറം വൈസ് ചെയർമാൻ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കലാനിലയം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. സി.കെ ജയിംസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, കൺവീനർ സന്തോഷ് കാവുകാട്ട് , ഹെഡ്മാസ്ട്രസ് സി. കരോളിൻ, ഇ.എസ് രാധാകൃഷ്ണൻ, തങ്കച്ചൻ മണ്ണുശേരി, ജോഷിബ പുളിയനാൽ എന്നിവർ പ്രസംഗിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തകൻ രാധാകൃഷ്ണൻ ഇടാട്ടു താഴെയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ കോമ്പൗണ്ടിൽ സൂപ്പർ ഏർലി വിയറ്റ്നാം പളാവിൻ തൈ നടുകയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments