Latest News
Loading...

പാലായിലെ 'പിള്ള' പിളരുമോ? പാർട്ടി പൊട്ടിത്തെറിയുടെ വക്കിൽ



കോട്ടയം ജില്ലയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് ബിയുടെ പാലാ നിയോജകമണ്ഡലം പ്രവർത്തകർ ഭൂരിഭാഗവും രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ജില്ലാ പ്രസിഡൻ്റിൻ്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. യാതൊരു വിധ ത്തിലുള്ള പാർട്ടി പ്രവർത്തനങ്ങളും നടത്താൻ ജില്ലാ പ്രസിഡൻ്റ് അനുവദിക്കുന്നില്ലെന്നാണ് ആരോപണം. വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പിഡബ്ല്യുഡി ഓഫീസ് മാർച്ച് അവസാന നിമിഷം മാറ്റിവയക്കേണ്ടിവന്നതിന് പിന്നിലും ജില്ലാ പ്രസിഡന്റിന്റെ നീക്ക ങ്ങളാണെന്നാണ് പ്രവർത്തകരുടെ കണ്ടെത്തൽ.




പാലാ ബൈപ്പാസിൻ്റെ അവസാനഭാഗമായ അരുണാപുരത്ത് പൊളിച്ചുനീക്കാനുള്ള കെട്ടിടം നീക്കി ബൈപ്പാസ് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടാണ് കേരള കോൺഗ്രസ് ബി പാലാ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധപരിപാടി നിശ്ചയിച്ചത്. മുന്നോക്ക സമുദായ കോർപേറഷൻ ചെയർമാൻകൂടിയായ കെ.ജി പ്രേംജിത്തിനെ ഉദ്ഘാടകനായി നിശ്ചയിച്ച് പോസ്‌റ്ററും ഇറക്കി. പരിപാടിയ്ക്കാവശ്യമാ യ ഫ്ളക്സ‌സ്, സൗണ്ട് സിസ്റ്റം അടക്കം തയാറാക്കിയശേഷമാണ് പരിപാടി മാറ്റണമെന്ന് ജില്ലാ പ്രസിഡൻ്റിൻ്റെ നിർദേശ പ്രകാരം സംസ്ഥാന നേതൃത്വം വ്യാഴാഴ്‌ച രാത്രി നിർദേശിച്ചത്.


സർക്കാരിൽ ഘടകകക്ഷിയായ ബി വിഭാഗം പ്രതിഷേധ പരിപാടി നടത്തുന്നത് സർക്കാരിനെതിരാകും എന്ന് സിപിഎം ഏരിയ- ജില്ലാ കമ്മറ്റികൾ പറഞ്ഞതായിട്ടായിരുന്നു ഇതിന് കാരണമായി പാലായിലെ നേതൃത്വത്തിന് കിട്ടിയ വിവരം. എന്നാൽ ഏരിയ കമ്മറ്റി ഓഫീസിൽ അന്വേഷിച്ചപ്പോൾ പറഞ്ഞിട്ടില്ലെന്നായി. ജില്ലാ കമ്മറ്റിയിൽ അന്വേഷിച്ചപ്പോഴും സമാനമറുപടി കിട്ടിയതോടെ മന്ത്രിയുടെ ഓഫീസിൽ നിന്നാണ് നിർദേശം വന്നതെന്നായി ജില്ലാഘടകത്തിൻ്റെ നിലപാട്. എന്നാൽ അതിൽ വാസ്‌തവമില്ലെന്നും ഇത് പരിപാടി നടത്താതിരിക്കാനുള്ള നീക്കമാണെന്നും പാലായിലെ പ്രവർത്തകർ കണ്ടെത്തുകയായിരുന്നു.




നേരത്തെയും സമാനരീതിയിൽ നി. മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടികൾ വിലക്കിയതായി മണ്ഡലം ഭാരവാഹികൾക്ക് ആക്ഷേ പമുണ്ട്. ജില്ലാ കമ്മറ്റിയ്ക്ക് പോലും ഓഫീസില്ലെങ്കിലും പാലായിൽ ഓഫീസ് ആരംഭിച്ചത് ജില്ലാ പ്രസിഡൻ്റിന് ഇഷ്ടപ്പെട്ടില്ലെന്നാണ് അടക്കം പറച്ചിൽ. ഓഫീസിന് മുറി അനുവദിക്കാതിരിക്കാൻ കെട്ടിട ഉടമയുമായി സംസാരം ഉണ്ടായതായും പറയപ്പെടുന്നു. പാലായിൽ കേന്ദ്രത്തിനെിരെ നടത്തിയ ഒരു പ്രതിഷേധ പരിപാടിയ്ക്ക് ഉദ്ഘാടകനായിരുന്നയാളെ വിളിച്ച് വിലക്കിയതിലും പ്രവർത്തകർക്ക് അമർഷമുണ്ട്.


ജില്ലാ പ്രസിഡൻ്റിൻ്റെ പ്രവർത്തനങ്ങളിൽ മടുത്ത് ജില്ലാ കമ്മറ്റിയിലുള്ളവരടക്കം രാജിയ്ക്ക് തയാറാകുന്നതായി വിവരമുണ്ട്. പാർട്ടിയെ സ്വന്തം കമ്പനി പോലെ ഇദ്ദേഹം പ്രവർത്തിപ്പിക്കുകയാണെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മദ്യപിച്ച് സ്റ്റേജിലെത്തിയ നേതാവിനെതിരെ നേതാക്കൾ രംഗത്ത് വന്നിരുന്നു. മണ്ഡലം പ്രസിഡന്റിനെ അടക്കം ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചിരുന്നു. പലവിധ ആരോപണങ്ങൾ നേരിടുന്ന ജില്ലാ പ്രസിഡൻ്റ് പാലായിലെ പരിപാടി അലങ്കോലമാക്കിയതിൽ ശക്തമായ പ്രതിഷേധമാണ് പ്രവർത്തകർ ഉയർത്തുന്നത്. പാലായിലെ ഭാരവാഹികളടക്കം നൂറോളം പേർ രാജി വെച്ചേയ്ക്കുമെന്നും സൂചനകൾ വ്യക്തമാക്കുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments