സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെ പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്നേഹ വണ്ടി ഓടി തുടങ്ങി. എല്ലാ ചൊവ്വാഴ്ചകളിലും മണിയംകുളം രക്ഷാ ഭവനിലേക്ക് ഭക്ഷണ പൊതികളുമായി സ്നേഹ വണ്ടി കടന്നുചെല്ലുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും - അധ്യാപകരും ഇതിൽ പങ്കാളികളാകുന്നു.
ഓരോ ആഴ്ചയിലുംഅറുപത് പൊതിച്ചോറുകളാണ് രക്ഷാഭവനിൽ എത്തിക്കുന്നത്. വിദ്യാർത്ഥികൾ നേരിട്ട് ഭക്ഷണ പൊതി നൽകുന്നതോടൊപ്പം അവരോരൊടത്ത് അല്പസമയം ചിലവഴിക്കാനും, സംസാരിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നു. പഠന- പാഠ്യേതരത്തോടപ്പം കാരുണ്യ പ്രവർത്തികളിലൂടെ വിദ്യാർത്ഥികളിൽ സഹജീവികളോടുള്ള കരുണയും കരുതലും ഉളവാക്കാൻ സാധിക്കുമെന്ന് ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു. കോഡിനേറ്റർ സിസ്റ്റർ സ്മിത ജോസഫ് , അധ്യാപകരായ സെബാസ്റ്റ്യൻ മാത്യു, ജിജി ജോസഫ്, അജൂജോർജ്, ജോർജ് സി തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments