Latest News
Loading...

ഇടികുഴി കണ്ണാനി റോഡ് തകർന്നു.



പൂഞ്ഞാർ പഞ്ചായത്തിലെ കണ്ടെത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇടികുഴി കണ്ണാനി റോഡ് തകർന്നു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡ് 300 മീറ്ററോളം പൂർണമായും നശിച്ച് ഗതാഗതയോഗ്യമല്ലാതായി. ഇതോടൊപ്പം ജൽജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടുവാൻ എടുത്ത കുഴിയും നശിച്ചു. പൈപ്പിട്ടു മൂടിയ കുഴിയിലെ മണ്ണ് ശക്തമായ വെള്ളമൊഴുക്കിൽ നഷ്ടപ്പെട്ടതോടെ പൈപ്പിനും റോഡിനും കേടുപാട് സംഭവിച്ചു. ഉരുളെത്തിയ പുളിക്കൽ ബേബിയുടെ നിരവധി റബർ മരങ്ങളും നശിച്ചു.





മേലുകാവ് പഞ്ചായത്തിലെ ഇടമറുക് ചൊക്കല്ല് മലയിലുണ്ടായ ഉരുൾപൊട്ടിലിൽ വ്യാപകമായി കൃഷി നശിച്ചു. കൊച്ചുപറമ്പിൽ മുരളീധരൻ നായർ, കാച്ചാലിമലയിൽ ഷാജിമോൻ, ഓടത്തപ്പന്തിയിൽ ടോണി, കിഴക്കേടത്ത് സിബിറ്റ്, പ്ലാക്കുഴിയിൽ മേരിക്കുട്ടി ജോസ്, പടപ്പനാട്ട് അനിൽ, മംഗലത്ത് രാധാകൃഷ്ണൻ, പടപ്പനാട്ട് പത്മനാഭൻ, പടപ്പനാട്ട് ബിജു കുട്ടപ്പൻ എന്നിവരുടെ കൃഷികളാണ് നശിച്ചത്. 



പനച്ചിയിൽ അജിത, തൂങ്ങുപാലയിൽ തങ്കച്ചൻ, പൂവേലിൽ ജയകൃഷ്ണൻ, ഒട്ടക്കുട്ടിയങ്കൽ രാജു എന്നവരുടെ വീടുകളിലാണ് വെള്ളവും മണ്ണും കയറിയത്. ശക്തമായ മഴയെത്തുടർന്ന് രാജീവ് ഗാന്ധി കോളനിയിലെ ഇഞ്ചിമലയിൽ ഗ്രേസിക്കുട്ടിയുടെ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. 




തലനാട് പഞ്ചായത്തിലെ ചോനമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഉണ്ടായ കല്ലും മരങ്ങളും നടപ്പാലത്തിൽ തടഞ്ഞ് നടപ്പാലം അപകടാവസ്ഥയിലായി. ചോവ്വൂർ താഴെ ഭാഗത്തെ നടപ്പാലത്തിലാണ് ഉരുളിന്റെ ബാക്കി ഭാഗം തട്ടിനിർക്കുന്നത്. ഇത് അടിയന്തിരമായി നീക്കുന്നതിനാവശ്യമായ നടപടി ആരംഭിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അറിയിച്ചു. ചേരിപ്പാടുണ്ടായ മണ്ണിടിച്ചിലിൽ പനച്ചിക്കവയലിൽ പി.ഡി. മാത്യുവിന്റെ 50 ലധികം റബർ മരങ്ങൾ നശിച്ചു. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments