കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി വിവരം. ഇടമറുക് കൈലാസം ഭാഗത്ത് ചോക്കല്ല് മലയിലും തലനാട് പഞ്ചായത്തിലെ ചോനമല ഭഗത്തുമാണ് ഉരുള്‍പൊട്ടലുണ്ടായത്. കൃഷിയും റോഡും അടക്കം വ്യാപകനാശം ഉണ്ടായതായാണ് പ്രാഥമിക വിവരം.
ഇടമറുകില്‍ കൊച്ചുപറമ്പില്‍ മുരളീധരന്‍ നായര്‍, കിഴക്കേടത്ത് സെബിറ്റ്, മംഗലത്ത് രാധാകൃഷ്ണന്‍ എന്നിവരുടെ പുരയിടത്തിലൂടെയാണ് വെള്ളമൊഴുകിയത്. കൃഷിയിടത്തിലെ കാര്‍ഷികവിളകള്‍ നശിച്ചു.
തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമാലയിൽ ഉരുൾ പൊട്ടി. ഉരുളിൽ നരിമറ്റം ചോവൂർ ഇലവുമ്പാറ പൊതുമരാമത് റോഡ് തകർന്നു. പിണക്കാട്ട് കുട്ടിച്ചന്റെ വീടിന്റെ സമീപത്തുള്ള ആട്ടിൻ കൂടും കൂട്ടിലയുണ്ടായിരുന്നു ഒരു ആടും ഒലിച്ചുപോയി. ഒരെണം കൂട്ടിൽ ചത്ത നിലയിലും കണ്ടെത്തി. കല്ലേപുരയ്ക്കൽ ജോമോൻ, ജോർജ് പീറ്റർ, മൂത്തനാനിക്കൽ മനോജ് എന്നിവരുടെ പുരയിടത്തിലും വ്യാപക കൃഷി നാശം ഉണ്ടായി.
തലനാട് പഞ്ചായത്ത് ഇല്ലിക്കല്‍കല്ലിന് സമീപമായിട്ടാണ് ഉരുല്‍പൊട്ടലുണ്ടായത്. 2 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഉരുള്‍വെള്ളത്തില്‍ പെട്ട് ഒരു ആട് ചത്തു. വ്യാപക കൃഷിനാശവും സംഭവിച്ചു. പിഡബ്ല്യുഡി റോഡ് വ്യാപകമായി തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments