പൂഞ്ഞാർ പനച്ചിപ്പാറ ചേന്നാട് റോഡിൽ പുളിക്കപ്പാലം ഭാഗത്തു പൂഞ്ഞാർ വില്ലേജ് ഓഫീസിനു സമീപം നിൽക്കുന്ന ഉണങ്ങിയ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. നിത്യേന നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡിനു സമീപം ഉള്ള മരങ്ങൾ സമീപത്തെ വീടുകൾക്കും, വില്ലേജ് ഓഫീസിനും, വാഹനങ്ങൾക്കും ഭീഷണി ആണ്.
സ്കൂളുകൾ തുറക്കുന്നത്തോടെ നിരവധി കുട്ടികൾ കടന്നു പോകുന്ന റോഡിനു സമീപമുള്ള ഉണക്ക മരങ്ങൾ മുറിച്ചു മാറ്റാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments