തമിഴ് നടന്‍ വിജയ് രൂപീകരിച്ച പാര്‍ട്ടി 'തമിഴക വെട്രിക് കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ജൂണ്‍ 22ന് മധുരയില്‍ നടത്തിയേക്കുമെന്ന് സൂചന. വിജയ് യുടെ പിറന്നാള്‍ ദിനം കൂടിയാണ് ജൂണ്‍ 22. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ഥാപിച്ച പാര്‍ട്ടി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംസ്ഥാന വ്യാപകമായും അയല്‍സംസ്ഥാനങ്ങളിലും നടന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഇത്തവണ ജന്‍മദിനത്തില്‍തന്നെ പാര്‍ട്ടി സമ്മേളനം സംഘടിപ്പിച്ച് രാഷ്ട്രീയ അടിത്തറ ശക്തമാക്കാനാണു ലക്ഷ്യമിടുന്നത്.
പ്രത്യേക ആപ്പ് നിര്‍മിച്ച് അതുവഴിയാണ് പാര്‍ട്ടിയിലേയ്ക്ക് ആളുകളെ ചേര്‍ക്കുന്നത്. ആദ്യ അംഗമായി വിജയ് ചേര്‍ന്നു. മാര്‍ച്ചില്‍ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണു ലക്ഷ്യമിടുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments