ഈരാറ്റുപേട്ടയില്‍ ചെക്ക്ഡാമില്‍ വീണ അന്യസംസ്ഥാന തൊഴിലാളിയെ സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് രക്ഷപെടുത്തി. മുഹിയിദ്ദീന്‍ പള്ളിയ്ക്ക് സമീപത്തെ ചെക്ക്ഡാമിലാണ് തമിഴ്‌നാട് സ്വദേശിയായ പ്രഭു അകപ്പെട്ടത്.
ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ പ്രഭു കൈയിലുണ്ടായിരുന്ന തൂമ്പ കഴുകാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ വലിയ വെള്ളമൊഴുക്ക് നിലവിലുണ്ടായിരുന്നു. മോട്ടോറിന്റെ ഹോസില്‍ പിടിച്ചുകിടന്ന പ്രഭുവിന് കരയിലേയ്ക്ക് കയറാനായില്ല.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് ടീം എമര്‍ജന്‍സി, നന്‍മക്കൂട്ടം പ്രവര്‍ത്തകരെത്തിയാണ് പ്രഭുവിനെ കരയ്‌ക്കെത്തിച്ചത്. ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തിയിരുന്നു. പ്രഭുവിനെ ഈരാറ്റുപേട്ട സര്‍ക്കാരാശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments