മേലുകാവുമറ്റം സി .എസ്. ഐ .ഈസ്റ്റ് കേരള മഹായിടവകയുടെ നേതൃത്വത്തില്‍ 2024 ലെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം മേലുകാവുമറ്റം എച്ച് ആര്‍ ഡി റ്റി സെന്ററില്‍ വച്ച് നടത്തി. സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് v.s . ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു.
ഒന്നാം സങ്കീര്‍ത്തനവും 23-ാം സങ്കീര്‍ത്തനവും ആണ് താന്‍ ആദ്യമായി മന:പാഠമാക്കിയതെന്നും അതിലെ ദൈവകല്പനകള്‍ ഇന്നും താന്‍ പാലിക്കന്നുവെന്നും അതിലെ വാഗ്ദത്തങ്ങള്‍ തന്നെ പ്രതിസന്ധികളില്‍ ശക്തിപ്പെടുത്തുന്നുവെന്നും ബിഷപ് പറഞ്ഞു. അതുകൊണ്ട് എല്ലാ കുഞ്ഞുങ്ങളും ദൈവ വചനം ഹൃദിസ്ഥമാക്കണമെന്നും തിരുമേനി ആവശ്യപ്പെട്ടു.
ബിഷപ്പിന്റെ പിറന്നാള്‍ ആഘോഷവും കുട്ടികളോടൊപ്പം ആയിരുന്നു . സണ്‍ഡേസ്‌കൂള്‍ ജനറല്‍ സെക്രട്ടറി റവ .ജോബി ബേബി ,മഹായിടവക ഓഫീസേഴ്‌സ് റവ. റ്റി .ജെ .ബിജോയ് (വൈദീക സെക്രട്ടറി) , റവ P. C. മാത്തുക്കുട്ടി ( ട്രഷറര്‍)വിമന്‍സ് ഫെലോഷിപ്പ് പ്രസിഡന്റ് ഡാര്‍ലി ഫ്രാന്‍സിസ് , സ്ത്രീജനസഖ്യം ജനറല്‍ സെക്രട്ടറി ഡോ. സാറാമ്മ ഡേവീസ്, റവ.മാക്‌സിണ്‍ ജോണ്‍ ,റവ .റോയ് P .തോമസ് ( ചില്‍ഡ്രന്‍സ് ബോര്‍ഡ് സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു.
സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.റവ. സുനീഷ് പി.ദിവാകരന്‍ സ്വാഗതം പറഞ്ഞു.
ഈസ്റ്റ് കേരള മഹാ ഇടവകയിലെ 165 പള്ളികളില്‍ നിന്നുള്ള സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments