ഈരാറ്റുപേട്ട നഗരസഭ ചെയ്യർപേഴ്സൻ്റെ രാജി കത്തുമായി ബന്ധപെട്ടുള്ള വിവാദത്തിന് അവസാനമായി. ചെയർപേഴ്സൻ രാജി സന്നദ്ധതയാണ് അറിയിച്ചതെന്ന് UDF നേതൃത്വം വ്യക്തമാക്കി. CPM ഉയർത്തുന്ന അടിസ്ഥാനരഹിതമായ ആരോപണത്തിൻ്റെ പേരിൽ രാജിവയ്ക്കേണ്ടതില്ലെന്നണ് UDF ൻ്റെ തീരുമാനം. ചെയ്യർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ കാലാവധി പൂർത്തിയാക്കുമെന്നും UDF നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ചെയർപേഴ്സൺസ്ഥാനം രാജിവയ്ക്കുന്നു എന്ന് കാണിച്ച് നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ മുസ്ലിംലീഗ് മുൻസിപ്പൽ നേതൃത്വത്തിന് കത്തു നൽകിയത്. എന്നാൽ കത്ത് ലഭിച്ചിട്ടില്ല എന്ന് നേതൃത്വം വ്യക്തമാക്കി .പാർട്ടി പ്രവർത്തകരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വിഷമം പങ്കു വച്ചുകൊണ്ട് രാജി സന്നദ്ധ അറിയിച്ച് പോസ്റ്റ് ചെയ്ത കത്ത് പുറത്തായതാണ്. ഇത് സംബന്ധിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാകും വിധം സിപിഎം വ്യാജവാർത്ത സൃഷ്ടിക്കുകയാണ് ചെയ്തത് എന്നും യുഡിഎഫ് മുൻസിപ്പൽ നേതൃത്വം പറഞ്ഞു.
പൊതു വികസനത്തിലെ അഭിപ്രായ വ്യത്യാസങ്ങളെ സംബന്ധിച്ച് കൗൺസിലർമാർക്ക് ഇടയിൽ ഉണ്ടായ പരാതികളും ആക്ഷേപങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുകയും അതനുസരിച്ച് നേതൃത്വം കൗൺസിലർമാരുമായി ചർച്ച നടത്തുകയും ചെയ്തതിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ പദവിയിൽ തുടരുമെന്നും ലീഗ് നേതൃത്വം അറിയിച്ചു
ചെയർപേഴ്സനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നേതാക്കൾ വിശദീകരിച്ചു. മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് പദ്ധതികൾ നടപ്പാക്കിയത് . പണിഷ്മെൻറ് ട്രാൻസ്ഫറായി വന്ന ഉദ്യോഗസ്ഥരാണ് നഗരസഭയിൽ കൂടുതലായി ഉള്ളത്. നഗരസഭ 26 വാർഡിലെ നിസാർ കുർബാനി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സിപിഐഎം ഉന്നയിക്കുന്നത് . ഡിപ്പാർട്ട്മെൻറ് വർക്ക് നടത്തനായിരുന്നു തിരുമാനം. ഇതിന് മുൻകൂർ പണം അനുവദിക്കുകയും ചെയ്തു. നിയമാനുസൃതമായി AS ഉം, TSഉം ലഭിച്ച എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്. എന്നാൽ അനുവദിച്ചെങ്കിലും നിർവഹണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് എൻജിനീയർക്ക് തിരഞ്ഞെടുപ് ഡ്യൂട്ടി ലഭിക്കുകയും പുതിയ AE ചാർജ് എടുക്കുകയും ചെയ്തതോടെ അസിസ്റ്റൻറ് എൻജിനീയറുടെ അക്കൗണ്ടിലേക്ക് മാറ്റിയ തുക മുൻസിപ്പൽ ഫണ്ടിലേക്ക് തിരിച്ചടയ്ക്കുകയണ് ചെയ്തത്. .
ഇക്കാര്യത്തിൽ നഗരസഭ ചെയർപേഴ്സൺ വാർഡ് കൗൺസിലറും അനാവശ്യ ഇടപെടൽ നടത്തിയിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. UDFകൺവീനർ റാസി ചെറിയവല്ലം , മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് , മുസ്ലീംലീഗ് മുനിസിപ്പൽ പ്രസിഡൻറ് കെഎം മുഹമ്മദ് ഹാഷിം , കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനസ് നാസർ , മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി ലിഡർ നാസർ വെള്ളുപറമ്പിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments