Latest News
Loading...

പഠന പര്യവേഷണ യാത്രയ്ക്ക് തുടക്കമായി




എല്ലാ വർഷവും പാലാ സെന്റ് തോമസ് ഹയർ സെക്കൻ്ററിയിൽ നിന്നും നടത്താറുള്ള പഠന-പര്യവേഷണ യാത്രയ്ക്ക് ഇന്ന് തുടക്കമായി. Dr. നി ജോയി പി. ജോസ്, ശ്രീ സാബുമോൻ തോമസ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്ലസ്ടു വിദ്യാർത്ഥികളായ ആൽബിൻ സാബു, സെബാസ്റ്റ്യൻ ജോസഫ്, ചാക്കോച്ചൻ റ്റി. താന്നിയ്ക്കൽ, ജോർജ് അനിൽ കാപ്പൻ, എഡ്വിൻ ടെ നിസൺ, എന്നീ വിദ്യാർത്ഥികളാണ് യാത്രാ സംഘത്തിലുള്ളത്. 






ഇന്ന് രാവിലെ 8.15 നുള്ള ഇൻഡിഗോ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിയിലെത്തി അവിടെ നിന്നും ട്രെയിനിൽ ജമ്മുവിലേയ്ക്ക് യാത്ര തിരിക്കും. ജമ്മു, ശ്രീനഗർ, ഗുൽമാർഗ്, ബൂട്ടാ പത്രി, ബാരാമുള്ള, അമൃത് സർ, വാഗാ അതിർത്തി, ലുദ്യാന, എന്നിവിടങ്ങൾ സന്ദർശിച്ച് മേയ് 25 ന് രാത്രി നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തുന്ന വിധമാണ് യാത്രയുടെ സമയ ക്രമം തയ്യാറാക്കിയിട്ടുള്ളത്. 



ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കും, വിശിഷ്ട വ്യക്തിത്വങ്ങളുടെ കർമ്മഭൂമി യിലേക്കുമൊക്കെയുള്ള ഇത്തരം യാത്രകൾ ഏതാനും വർഷങ്ങളായി പാലാ സെൻ്റ് തോമസിൽ നിന്നും എല്ലാ വർഷവും മുടങ്ങാതെ നടത്താറുണ്ട്. 





കുട്ടികളുടെയും രക്ഷകർത്താക്കളുടേയും ഭാഗത്ത് നിന്നും വളരെ ക്രിയാത്മകമായ സമീപനമാണ് ഇത്തരം കാര്യങ്ങളിലുണ്ടാകാറുള്ളത്. അതുപോലെ സ്കൂൾ മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും എല്ലാവിധ പിൻതുണയുമായി കൂടെയുണ്ട്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments