Latest News
Loading...

മാതൃത്വത്തിന്റെ നന്മകളാണ് മനുഷ്യജീവന്റെ അടിസ്ഥാനം - മാർ മാത്യു അറക്കൽ



മാതൃത്വത്തിന്റെ നന്മകളാണ് മനുഷ്യജീവന്റെ അടിസ്ഥാനമെന്ന് മാർ മാത്യു അറക്കൽ .  ശതാബ്ദി ആഘോഷിക്കുന്ന സെന്റ് തോമസ് ഇടവക യുടെ മാതൃ ദിനാചാരണ സമ്മേളനത്തെ അഭി സംബോധന ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മാർ മാത്യു അറക്കൽ. നൂറു വർഷങ്ങൾ പിന്നിടുന്ന ഇടവകയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കാര്യപരിപാടികളുടെ ഭാഗമായി മെയ്‌ 12 മാതൃദിനമായി ആചാരിച്ചു. 





ഉച്ച കഴിഞ്ഞ് 03.30 മാതാക്കളുടെ സമർപ്പണ പ്രദക്ഷിണത്തോടെ വി. ബലി ആരംഭിച്ചു. ബാംഗ്ലൂർ ധർമ്മാരാം തേയോളജിക്കൽ കോളേജ് പ്രൊഫസർ റവ. ഡോ. ഫിലിപ്പ് മറ്റത്തിൽ വി. ബലി അർപ്പിച്ചു, സന്ദേശം നൽകി. തുടർന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് എമറിറ്റസ് മാർ മാത്യു അറക്കൽ ജനങ്ങൾക്ക് ശ്ലൈഹിക ആശീർവാദം നൽകി. 



തുടർന്ന് സന്തോം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ശതാബ്ദി മാതൃദിന സമ്മേളനം മാർ മാത്യു അറക്കൽ ഉൽഘാടനം ചെയ്തു. ഇടവക വികാരി റവ. ഡോ. ജോർജ് കാരാം വേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാതൃവേദിയുടെ രൂപത, ഫോറോനാ ഭാരവാഹികൾ പങ്കെടുത്തു. 





ഡോ. സി. എൽസ ടോം, റവ. ഫാ. ജോസഫ് കൊനൂകുന്നേൽ എന്നിവർ ആശംസകൾ നേർന്നു. അമ്മമാർ അണിയിച്ചൊരുക്കിയ സാമൂഹ്യ നാടകം, നൃത്തം,മറ്റു കലാ പരിപാടികൾ എല്ലാം മാതൃ ദിന കലാ സന്ധ്യയിൽ ഒത്തു ചേർന്ന അമ്മ മനസുകളിൽ ആവേശം പകർന്നു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments