Latest News
Loading...

പൂർവ വിദ്യാർത്ഥിനീ- വിദ്യാർത്ഥി സഹപാഠി സംഗമം സംഘടിപ്പിച്ചു



    
പാലാ സെൻ്റ് തോമസ് കോളേജ്
 1964-67 ഇക്കണോമിക്സ് ബി.എ. ബാച്ച് വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ 60-ാം വർഷ വാർഷികാഘോഷങ്ങൾക്കായി ഇന്ന് ( മെയ് 25 ശനിയാഴ്ച) ഒത്തുചേർന്നു. അന്നത്തെ കൗമാരക്കാരായ കുമാരീ കുമാരൻമാർ ആദ്യത്തെ ബി.എ ക്ലാസ്സിനായി 60 വർഷം മുൻപ് ഒത്തുചേർന്ന അതേ കോളേജ് ആഡിറ്റോറിയത്തിൽ തന്നെ രാവിലെ പത്തുമണിക്ക് ഒരുമിച്ചു. 

          


അനുഗ്രഹീത വാർദ്ധ്യകത്തിൻ്റെ 70 കളിലും 80 കളിലുമെത്തി നിൽക്കുന്ന ആ പഴയ സഹപാഠികൾക്കെല്ലാം തങ്ങളുടെ ഗ്രാജുവേഷനു വേണ്ടിയുള്ള സഹപാഠീ സൗഹൃദത്തിൻ്റെ ഈ വജ്രജൂബിലി ആഘോഷങ്ങൾ മറക്കാനാവാത്ത മധുരാനുഭവമായി മാറി.


60 വർഷം മുൻപു 60 വിദ്യാർത്ഥികളും 30 വിദ്യാർത്ഥിനികളുമായി രൂപം കൊണ്ട ഈ ബാച്ചിന് പാലാ സെൻ്റ് തോമസ് കോളേജിലെ ആദ്യ ബി.എ. മിക്സഡ് ക്ലാസ്സ് എന്ന പ്രത്യേകതയും 75 -ാം വർഷത്തിലേക്കു കടക്കുന്ന പ്രസ്തുത കോളേജിൻ്റെ മുക്കാൽ നൂറ്റാണ്ടു ചരിത്രത്തിലെ ഏറ്റവും
വലിയ ഗ്രാജുവേഷൻ ക്ലാസ് എന്ന സവിശേഷതയും ഉണ്ട്.
പല പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തപ്പോൾ ഈ വജ്റ ജൂബിലി ആഘോഷങ്ങൾ ഏറെ മാധുര്യമുള്ള ഒരു കുടുംബസംഗമവുമായി മാറി.






        അനിതരസാധാരണമായ ഒരു വജ്റ ജൂബിലി എന്ന നിലയിലുള്ള പ്രാധാന്യമുൾക്കൊണ്ടു പ്രിൻസിപ്പൽ റവ. ഡോ.ജയിംസ് മംഗലത്ത്, വൈസ് പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് കാപ്പിൽ പറമ്പിൽ , ബർസാർ ഫാ മാത്യു ആലപ്പാട്ടു മേടയിൽ, കോളേജ് അലൂമിനി അസ്സോസിയേഷൻ സെക്രട്ടറി ഡോ. സാബു ഡി മാത്യു, ഇക്കണോമിക്സ് അലൂമിനി പ്രസിഡണ്ട് ഡോ. വി.വി. ജോർജുകുട്ടി, മുൻ പ്രിൻസിപ്പൽ ഡോ. ജോയി ജോർജ്, എച്ച് ഒ ഡി ഡോ. കെ സി ബിജു എന്നിവർ പങ്കെടുത്ത് വജ്രജൂബിലി ആശംസകൾ നേരുകയുണ്ടായി.  



വജ്രജൂബിലീ സഹപാഠികളെ പ്രതിനിധീകരിച്ച് അഡ്വ.കാതറീൻ ജോസഫ്, അഡ്വ. ഡി.ശങ്കരൻകുട്ടി, പ്രൊഫ. പി.എസ്. മാത്യു, സർവശ്രീ നന്ദകുമാരൻ കർത്താ, എൻ പുരുഷോത്തമൻ, . പി.കെ. വിശ്വനാഥൻ, ടോം തോമസ് എന്നിവർ ആറു ദശകങ്ങൾക്കപ്പുറത്തെ സതീർത്ഥ്യ ജീവിതത്തിൻ്റെ ഓർമകൾ പങ്കുവച്ചു.

ഗ്രൂപ്പു ഫോട്ടോകൾക്കും ജൂബിലീ സദ്യക്കും ശേഷം അടുത്ത മൂന്നുവർഷത്തിനു ശേഷം ഗ്രാജുവേഷൻ്റെ വജ്റ ജൂബിലിക്കായി വീണ്ടും ഒത്തുചേരാനുള്ള ആവേശകരമായ തീരുമാനത്തോടെ വജ്രജൂബിലീ സതീർത്യ സംഗമം സമാപിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments