Latest News
Loading...

ആശാന്റെ കാവ്യാഭാവനയ്ക്ക് നവ്യാനുഭവം ഏകിയ ദൃശ്യ-വിരുന്നായി വീണപൂവ്.



മലയാളത്തിൻ്റെ മഹാകവിയും എസ് എൻ ഡി പി യോഗത്തിൻ്റെ പ്രഥമ ജനറൽ സെക്രട്ടറിയുമായ മഹാകവി കുമാരനാശാൻ്റ 100 - മത് സ്മൃതി ആചരണത്തോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം വനിതാസംഘം കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ  പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാതല കലാമത്സരങ്ങൾ  ''വീണപൂവ് "  മീനച്ചിൽ യൂണിയനിൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ വച്ച് നടന്നു. 





പാട്ടും പ്രസംഗവും ആസ്വാദനവും നൃത്തനാടകങ്ങളുമായി ആശാൻ കൃതികളിലൂടെ ബാല്യ-കൗമാരങ്ങൾ കലയുടെ കേളികൊട്ടുണർത്തി കൗമാരങ്ങൾ മുന്നേറി. ഉത്ഘാടന സമ്മേളനത്തിന് വനിതാസംഘം കേന്ദ്രസമിതി പ്രസിഡൻ്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. 






സെക്രട്ടറി ശ്രീമതി. സംഗീതാ വിശ്വനാഥൻ സ്വാഗതം പറഞ്ഞു. സുപ്രസിദ്ധ സിനിമാ താരം കുമാരി മീനാക്ഷി ഭദ്രദീപം തെളിയിച്ച സമ്മേളനം യോഗം കൗൺസിലർ ശ്രീ.സി.എം.ബാബു കടുത്തുരുത്തി ഉത്ഘാടനം നിർവ്വഹിച്ചു. ശ്രീ.എ ജി.തങ്കപ്പൻ, ശ്രീമതി.ഷീബ ടീച്ചർ എന്നിവർ മുഖ്യപ്രഭാഷണവും ശ്രീ.ടി.സുന്ദരേശൻ, ശ്രീ.സുരേഷ് ഇട്ടിക്കുന്നേൽ, ശ്രീ.സജീവ് വയലാ, ശ്രീ.ഉല്ലാസ് മതിയത്ത്, സൈബർ സേന സംസ്ഥാന ചെയർമാൻ ശ്രീ.അനീഷ് പുല്ലുവേലിൽ, ശ്രീമതി. ഷൈലജാ രവീന്ദ്രൻ കോട്ടയം, ശ്രീമതി.സംഗീതാ അരുൺ എന്നിവർ ആശംസകളും നേർന്നു.  







യോഗത്തിന് വിവിധ യൂണിയൻ നേതാക്കളായ ശ്രീ.വിനോദ് ഉത്തമൻ, ശ്രീ.ബിനു പീരുമേട്, ശ്രീ.സജി പറമ്പത്ത്, ശ്രീ.സുധാകരൻ ആടിപ്ലാളാക്കൽ തുടങ്ങിയവർ മഹനീയ സാന്നിദ്ധ്യമേകി. ശ്രീമതി. മിനർവ്വാ മോഹൻ നന്ദിയും പറഞ്ഞ യോഗത്തിൽ വിവിധ ബോർഡ് അംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ, വനിതാസംഘം, യൂത്ത് മൂവ്മെൻ്റ്, സൈബർ സേന ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, മത്സരാർത്ഥികൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments