Latest News
Loading...

മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.




തലപ്പലം പഞ്ചായത്തിൽ പ്ലാശനാലിന് സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ അതിരില്‍  ശനിയാഴ്ച ആറരയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഒറ്റപ്പെട്ട സ്ഥലം ആയതിനാൽ ആൾസഞ്ചാരം കുറവുള്ള ഭാഗതാണ് അസ്ഥികൂടം  കിടന്നത് . പ്രദേശവാസിയായ സ്ത്രീയാണ് ആദ്യം കണ്ടത്.




സമീപത്തു തന്നെ ഒരു കണ്ണടയും ബാഗും ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം സമീപത്തു തന്നെ ഉള്ള ഒരാളാണെന്നും സൂചനകൾ ഉണ്ട് . പാല ഡിവൈഎസ്പി ഈരാറ്റുപേട്ട എസ് എച്ച്ഒ, തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച സയൻറിഫിക് വിദഗ്ധർ അടക്കം സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തും.



അസ്ഥികൂടം കിടക്കുന്നതിന് സമീപം ഓലയും മറ്റും കത്തിക്കരിഞ്ഞതിന്റെ ബാക്കി ഭാഗങ്ങളും ഉണ്ട് . 




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments