എം.ജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷകളിൽ പതിനാറ് റാങ്കുകളുടെ തിളക്കവുമായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ്. ബികോം ഓഫീസ് മാനേജ്മെൻ്റ് വിഭാഗത്തിൽ ട്രെസാ ജോയിയും മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ വൈഷ്ണവി വി.എസ്സും ഒന്നാം റാങ്കുകൾ കരസ്ഥമാക്കി. ബി എസ്സ്സ്സി ഫുഡ് സയൻസ്സ് വിഭാഗത്തിൽ ഫാത്തിമത്ത് സുഹ്റാ, ബി.എ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഉത്തര എസ്സ്. ദാസ് എന്നിവർ രണ്ടാം റാങ്കും ബി.എ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അഥീനാ ബാബു മൂന്നാം റാങ്കും ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലെ എയ്ഞ്ചൽ സിബി, ബി.എ ഇംഗ്ലീഷ് വിഭാഗത്തിലെ അഭിജിത്ത് തോമസ്, മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ ഏമിൽ തോട്ടുമണ്ണിൽ എന്നിവർ നാലാം റാങ്കും കരസ്ഥമാക്കി.
ബി.എ പൊളിറ്റിക്സ് വിഭാഗത്തിലെ നന്ദന അജികുമാറും മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സാനിയാ ബെന്നിയും അഞ്ചാം റാങ്കും ബി.എ ഇംഗ്ലീഷ് വിഭാഗത്തിലെ ആര്യാ പ്രകാശ് ആറാം റാങ്കും ബി.എ പൊളിറ്റിക്സ് വിഭാഗത്തിലെ ഡെൽ ഫീനാ സാം, ബികോം ഓഫീസ് മാനേജ്മെൻ്റ് വിഭാഗത്തിലെ നവ്യാ വിനോദ് എന്നിവർ ഏഴാം റാങ്കും ബികോം ഓഫീസ് മാനേജ്മെൻ്റ് വിഭാഗത്തിലെ സൂരജ് റ്റി.എസ്സ് ഒൻപതാം റാങ്കും ബിഎസ്സ്സ്സി ഫുഡ് സയൻസ്സ് വിഭാഗത്തിലെ എയ്ഞ്ചൽ മാത്യു, ബി.എ പൊളിറ്റിക്സ് വിഭാഗത്തിലെ റസ്നി റഷീദ് എന്നിവർ പത്താം റാങ്കും നേടി.
ക്യാപസിൽ നിന്നും 26 വിദാർത്ഥികൾ എ പ്ലസ്സ് വിജയം കരസ്ഥമാക്കി. മികച്ച വിജയത്തിനൊപ്പം ക്യംപസ്സ് പ്ലെയ്സ്സ്മെൻ്റിലും കോളേജ് ബഹുദൂരം മുന്നിലാണ്. അൻപതോളം വിദ്യാർത്ഥികൾ ഇതിനോടകം വിവിധ കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ഉദ്യോഗം കരസ്ഥമാക്കി കഴിഞ്ഞു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ കോളേജ് മാനേജർ വെരി.റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ , കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments