ജീവിതം ആഘോഷമാക്കുന്ന പാലായിലെ സഫലം 55 പ്ലസ് അംഗങ്ങളുടെ ഈ മാസത്തെ വിനോദ യാത്ര സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായ മസിനഗുഡി വഴി ഊട്ടിയിലേക്കായിരുന്നു. നാട്ടിലെ ചൂടില്‍ നിന്നും ഊട്ടിയിലെ തണുപ്പിലേക്കുള്ള യാത്ര ഏവരുടെയും മനസ്സും ശരീരവും തണുപ്പിച്ചു.
തരിശായി കിടന്ന മലമുകളില്‍ 55 ന് മേലോട്ടുള്ള 'കുട്ടികള്‍' തീവണ്ടി കളിച്ച് ഓടി നടന്നു. പാട്ടും ചിരിയും കസേര കളിയും. ചിരി ദിനത്തില്‍ പൊട്ടിച്ചിരിക്ക് ആവേശം പകര്‍ന്ന് പാലായില്‍ നിന്നും കൊണ്ട് വന്ന ചക്കപ്പഴവും. സഫലത്തിന്റെ കൊടിയുമേന്തി പാലാ കീ ജയ് എന്ന് വിളിച്ച് ഊട്ടിപ്പട്ടണം ഇളക്കി മറിച്ചാണ് അംഗങ്ങള്‍ മടങ്ങിയത്.
റിട്ടയര്‍മെന്റിന് ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടാതെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇത്തരം യാത്രകള്‍ എല്ലാവരും മാതൃകയാക്കണമെന്ന് യാത്രക്ക് നേതൃത്വം നല്‍കിയ സഫലം സെക്രട്ടറി വി . എം.അബ്ദുള്ള ഖാന്‍ പറഞ്ഞു. പ്ലാസ്റ്റിക് ക്യാരി ബാഗ്,പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവക്ക് കടുത്ത നിയന്ത്രണമാണ് ഊട്ടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം തെറ്റിക്കുന്നവര്‍ കനത്ത പിഴ നല്‍കണം.പരിസ്ഥിതി സൗഹൃദമായ ഇത്തരം നിയമങ്ങള്‍ നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തണമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി
45 പേര്‍ പങ്കെടുത്ത സഫലം യാത്ര പ്രസിഡന്റ് എം.എസ്.ശശിധരന്‍ നായര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍ നായര്‍, രവി പുലിയന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments