Latest News
Loading...

അരുണാപുരത്ത് വെള്ളക്കെട്ട് രൂക്ഷം.





രാവിലെ മുതലാരംഭിച്ച കനത്ത മഴയില്‍ പാലാ അരുണാപുരത്ത് വലിയ വെള്ളക്കെട്ട്. അല്‍ഫോന്‍സാ കോളേജിനും സെന്റ് തോമസ് കോളേജിനും ഇടയിലുള്ള വളവിലാണ് വാഹനങ്ങള്‍ കടന്നുപോകാനാകാത്തവിധം വെള്ളക്കെട്ട് ഉയര്‍ന്നത്. വെള്ളക്കെട്ട് എല്ലാ മഴക്കാലത്തും ഇവിടെ പതിവാണെങ്കിലും ശാശ്വതമായ പരിഹാരം ഇനിയും അകലെയാണ്. 




അരുണാപുരത്തെ വളവില്‍ ഒരു വശത്തുകൂടി മാത്രമാണ് വാഹനഗതാഗതം. വലിയ വാഹനങ്ങള്‍ക്ക് മാത്രമേ വെള്ളക്കെട്ടില്‍ മുങ്ങാതെ കടക്കാനാകൂ. കോട്ടയം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ പെടാതെ വാഹനം വലതുവശത്തേയ്ക്ക് ചേര്‍ക്കുന്നത് അപകടങ്ങള്‍ക്കും ഇടയാക്കും. 






അരുണാപുരത്ത് മാത്രമല്ല, പ്രധാന റോഡിലടക്കം പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. കൊട്ടാരമറ്റത്ത് പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് 50 മീറ്ററോളം നീളത്തിലാണ് വെള്ളക്കെട്ടുള്ളത്. ചേര്‍പ്പുങ്കലില്‍ ഇന്‍ഡ്യാര്‍ ഫാക്ടറിയ്ക്ക് മുന്നിലും ഗതാഗത തടസം ഉണ്ടാകും വിധം വെള്ളക്കെട്ട് ഉണ്ട്. 




                             മുത്തോലി  റൂട്ടിലെ വെള്ളക്കെട്ട്


മുത്തോലി കൊടുങ്ങൂര്‍ റൂട്ടിലെ വെള്ളക്കെട്ടിന് പരിഹാരമായി ഓട തുറക്കുകയും റോഡ് ടൈല്‍ പാകുകയും ചെയ്‌തെങ്കിലും ഇത്തവണ ഫലമുണ്ടായില്ല. കൊടുങ്ങൂര്‍ റോഡിന്റെ ആരംഭഭാഗത്ത് തന്നെ വലിയ വെള്ളമൊഴുക്കും വെള്ളക്കെട്ടുമാണ് രൂപപ്പെട്ടിരിക്കുന്നത്. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments