Latest News
Loading...

മലയോരമേഖലയിൽ അപകടസാധ്യത . പരിശോധന പതിവാക്കണം



മഴക്കാലത്ത് മഴക്കെടുതി-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ പതിവായി പരിശോധന നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണം. മികച്ച സുരക്ഷിതകേന്ദ്രങ്ങൾ നേരത്തെ തയാറാക്കി വയ്ക്കണം.




 കാലവർഷം ആരംഭിച്ചാൽ വില്ലേജ് ഓഫീസർമാർ അനുവാദമില്ലാതെ ഓഫീസ് പരിധിവിട്ട് പോകാൻ പാടില്ല. നാശനഷ്ടങ്ങൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി കാത്തിരിക്കരുത്. നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ടുകൾ വേഗത്തിൽ നൽകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സന്നദ്ധസേനയുടെ സേവനം ഉറപ്പാക്കണം. 



വില്ലേജ് തലത്തിൽ ദ്രുതകർമ സംഘങ്ങളെ നിയോഗിക്കുന്നത് ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് സഹായകമാകും.  വെള്ളം കയറുന്ന സ്‌കൂളുകളിൽ ദുരിതാശ്വാസക്യാമ്പ് നടത്തരുത്. അങ്ങനെയുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം നേരത്തെ കണ്ടെത്തി റിപ്പോർട്ട് ചെയ്യണമെന്നും കളക്ടർ പറഞ്ഞു. 




യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments