ഇന്നലെ കണ്ട പാലായല്ല ഇന്നത്തെ പാലാ . ചൊവ്വാഴ്ച തുള്ളിക്കൊരുകുടം പെയ്തു എങ്കിൽ ഇന്ന് രാവിലെ വെയിലിന്റെ ചെറു ചൂടാണ് ഉയരുന്നത്. പലയിടങ്ങളിലും റോഡിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. വാഹനഗതാഗതം പൂർവസ്ഥിതിയിൽ ആയി. കൊട്ടാരമറ്റത്തും മൂന്നാനിയിലും ചെറിയ വെള്ളക്കെട്ട് ഉണ്ടെങ്കിലും വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
പൊൻകുന്നം തൊടുപുഴ ഈരാറ്റുപേട്ട അടക്കം ബസ് സർവീസുകൾ പുനരാരംഭിച്ചു. അതേസമയം കാലാവസ്ഥ നിഗമന പ്രകാരം രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം സംസ്ഥാനത്തെത്തും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments