Latest News
Loading...

മഴ കുറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ 332 പേർ




കോട്ടയം ജില്ലയിലെ എല്ലാ താലൂക്കിലുമായി 16 വീടുകള്‍ക്ക് ഭാഗീകമായി നാശനഷ്ടം ഉണ്ടായി. കോട്ടയം താലൂക്കില്‍ 1 വീടിന് പൂര്‍ണ്ണമായി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ 3 സ്ഥലത്ത് ( തലനാട്, തീക്കോയ്,ഭരണങ്ങാനം) ഉരുള്‍ പൊട്ടല്‍ ഉണ്ടായി. കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലായി  11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു .
മൊത്തം 332 പേർ ഈ സുരക്ഷിതകേന്ദ്രങ്ങളിൽ കഴിയുന്നു. 
സ്ത്രീകള്‍-126, പുരുഷന്‍മാര്‍ - 125 കുട്ടികള്‍ -81. 




ഭരണങ്ങാനം വില്ലേജിൽ കയ്യൂർ ഗവ. എൽ പി സ്കൂളിൽ ക്യാമ്പ് തുറന്നു. 3 പുരുഷൻമാർ ക്യാമ്പിൽ ഉണ്ട് . മുത്തോലി പാലത്തിനു സമീപം കോളനിയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടന്നു മുത്തോലി St Antony s HSS ഇൽ ക്യാമ്പ് തുറന്നു. 44 കുടുംബങ്ങൾ ക്യാമ്പിൽ എത്തിയിട്ടുണ്ട്. 



കൊണ്ടൂർ വില്ലേജിൽ രണ്ട് സ്ഥാപനങ്ങളിലായി 11 കുടും ബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. അമ്പാറ നിരപ്പേൽ st.Johns School ൽ പുരുഷൻ-2 സ്ത്രീ - 1
കൊണ്ടൂർ സാംസ്കാരികനിലയം -പുരുഷൻ - 21 സ്ത്രീ - 19
ആൺകുട്ടികൾ 6
പെൺകുട്ടികൾ -5





അയർക്കുന്നം വില്ലേജിൽ പുന്നത്തുറ സെന്റ് ജോസഫ് എച്ച്.എസ് സ്ക്കൂളിൽ ക്രമീകരിച്ചിട്ടുള്ള ക്യാപിൽ 3 പേരടങ്ങുന്ന ഒരു കുടുംബം എത്തി. ളാലം വില്ലേജ് - ചാവറ പബ്ലിക് സ്കൂളിൽ ക്യാമ്പ് തുടങ്ങി പുരുഷൻ - 3 സ്ത്രീ -2 , കുട്ടികൾ - 1. ഭരണങ്ങാനം വില്ലേജ് ഓഫീസ് പരിധിയിൽ  
അളനാട് ഗവ. എൽ പി സ്കൂളിലും ക്യാംപ് തുറന്നു . പുരുഷൻ - 8. സ്ത്രീ - 7 കുട്ടികൾ - 7




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments