ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം സ്വകാര്യ ബസ് ടൂറിസ്റ്റ് ബസില്‍ ഇടിച്ച് അപകടം. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. വാഗമണ്ണില്‍ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്ന മുബാറക് ബസാണ് ടൂറിസ്റ്റ് ബസില്‍ ഇടിച്ചത്. സ്വകാര്യബസിന്റെ മുന്‍വശത്തെ ചില്ല് അപകടത്തില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
റോഡ് നവീകരിച്ചതോടെ ഈ റൂട്ടില്‍ ബസുകള്‍ അമിതവേഗമെടുന്നുവെന്നും പരാതി ഉയരുന്നുണ്ട്. കൊടുംവളവും ഇറക്കവുമുള്ള റൂട്ടില്‍ ദിവസേന അപകടങ്ങളും ഉണ്ടാകുന്നുണ്ട്. തേഞ്ഞുതീര്‍ന്ന ടയറും അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവും ചേരുമ്പോഴാണ് അപകടമുണ്ടാകുന്നത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments