Latest News
Loading...

പിതൃവേദി യൂണിറ്റ് ഉദ്ഘാടനം നടത്തി



കാഞ്ഞിരമറ്റം - കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി പിതൃവേദി യൂണിറ്റിന്റ ഉദ്ഘാടനം  പള്ളി പാരീഷ് ഹാളിൽ വച്ച് പാലാ രൂപത പിതൃവേദി ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ നിർവഹിച്ചു. വികാരി ഫാ. ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പിതൃവേദി സെക്രട്ടറി  ടോമി തുരുത്തിക്കര മുഖ്യപ്രഭാഷണം നടത്തി

 



നവകാലത്തിൽ സഭാസമൂഹം നിലനിൽക്കാനും വളരാനും പിതൃവേദി പോലുള്ള സംഘടനകളുടെ ഇടപെടലും ജാഗ്രതയും അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാ.ജോസഫ് നരിതൂക്കിൽ ഓർമിപ്പിച്ചു.ഈ വർഷത്തെ മികച്ച അധ്യാപകനുള്ള KCBC എക്സലൻസ് അവാർഡ് നേടിയ ശ്രീ സജി നാകമറ്റത്തെ യോഗത്തിൽ ആദരിച്ചു.





ഫാ. ജോസഫ് മഠത്തിൽ പറമ്പിൽ, ശ്രീ ഡാന്റിസ് കൂനാനിക്കൽ, ശ്രീ മാത്തുക്കുട്ടി ഞായർകുളം, ശ്രീ.അനിൽ ചെരിപുറം, ശ്രീ.ടോമിച്ചൻ പിരിയന്മാക്കൽ, ശ്രീ.പ്രിൻസ് മണിയങ്ങാട്ട് , ശ്രീ.സജി നാകമറ്റത്തിൽ ,എന്നിവർ പ്രസംഗിച്ചു . ശ്രീ.ഡൈനോ ഇഞ്ചിക്കാലായിൽ, ശ്രീ.മനോജ് അറയ്ക്കൽ , ശ്രീ.ടോണി പായ്ക്കാട്ട്, ശ്രീ.സജി പാറശ്ശേരിയിൽ, ശ്രീ.സിനോയ് കരയാറ്റ്, ശ്രീ.ജോസഫ് ഓലിയ്ക്കൽതകിടിയിൽ ശ്രീ.ജോസ് തോമസ് കളരിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പിതൃവേദി അംഗങ്ങളുടെ കലാപരിപാടികളും തുടർന്ന് നടത്തി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

Heather Adam said…
Thanks for wrriting this