പാലാ ടൗണിൽ കഴിഞ്ഞ ദിവസം ഉണ്ടായ പേമാരിയിലും വെള്ളപൊക്കത്തിലും നഗരത്തിലെ വിവിധ റോഡുകളിൽ വെള്ളം കയറി വ്യാപാരീകൾക്കും, പെതു ജനങ്ങൾക്കും നാശനഷ്ടങ്ങളും ബുദ്ധിമുട്ടും ഉണ്ടായി . ബുധനാഴ്ച രാവിലെ വെള്ളം ഇറങ്ങിയപ്പോൾ ചെളിയും, വേസ്റ്റും പൊതുവിടങ്ങൾ വൃത്തിഹീനമാക്കി.
പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, വൈസ് ചെയർമാൻ ലീനാ സണ്ണി, സ്ററാൻ്റംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ , സാവിയോ കാവുകാട്ട്, കൗൺസിലർ ജോസ് ചീരാംകുഴി ,പാലാ ഫയർ ഫോഴ്സ്, പാലാ പോലീസ്, നഗരസഭാ ജീവനക്കാർ, ബസ് തൊഴിലാളികൾ തുടങ്ങിയവർ കൊട്ടാരമറ്റം ബസ്സ് സ്റ്റാൻ്റ് വൃത്തിയാക്കുന്നതിന് നേതൃത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments