Latest News
Loading...

സമൂഹത്തിന്റെ മുറിവുകൾ കണ്ടെത്തിയുള്ള പരിഹാരമാവണം സാമൂഹ്യ പ്രവർത്തനം : മാർ. ജോസഫ് കല്ലറങ്ങാട്ട്.



 പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താൻ സഭയുടെ സാമൂഹ്യ പ്രവർത്തനത്തിന് സാധിക്കണമെന്നും ഈ രംഗത്ത് വൈദികരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. സമൂഹത്തിലാകെയും വിശിഷ്യാ കാർഷിക മേഖലയിലും നിലനിൽക്കുന്ന പ്രതിസന്ധിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ നമുക്കാവണമെന്നും ഈ രംഗത്ത് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഇടപെടൽ മഹത്തരമാണന്നും ബിഷപ്പ് പറഞ്ഞു.

 





കാർഷിക മൂല്യവർദ്ധനയും തൊഴിലവസരങ്ങളും വരുമാന വർദ്ധനവും ലക്ഷ്യം വെച്ച് രൂപതാ കേന്ദ്ര ത്തിൽ നിന്ന് ഏഴ് ഏക്കർ സ്ഥലം മുണ്ടുപാലത്ത് സ്റ്റീൽ ഇൻഡ്യാ കാമ്പസിൽ അനുവദിക്കപ്പെട്ടതായും അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുള്ളതായും ബിഷപ്പ് തുടർന്നു പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികർക്കായി സംഘടിപ്പിച്ച സാമൂഹ്യ ശാക്തീകരണ ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. 




അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശില്പശാലയിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ബയോ സയൻസിലെ അസോസിയേറ്റഡ് പ്രൊഫസർ ഡോ. ഇ.കെ.രാധാകൃഷ്ണൻ , പിറവം അഗ്രോ പാർക്ക് ചെയർമാൻ ബൈജു നെടുങ്കേരി, പി.എസ്.ഡബ്ലിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പ്രോജക്ട് ഓഫീസർ സിബി കണിയാംപടി, 




പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു. പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ജോസ് തറപ്പേൽ , പി.എസ്.ഡബ്ലിയു.എസ് സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ, പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം, സി.ലിറ്റിൽ തെരേസ് , സെബാസ്റ്റ്യൻ ആരുച്ചേരിൽ ,ജോസ്മോൻ ഇടത്തടത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments