Latest News
Loading...

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന



പാലാ ജോയിന്റ് ആര്‍ ടി ഓഫീസ് പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടന്നു. ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലായിരുന്നു പരിശോധന. സ്‌കൂള്‍ പ്രവേശനത്തിന് മുന്നോടിയായാണ് വാഹനങ്ങള്‍ പരിശോധിച്ചത്. 




ജനറല്‍ പരിശോധനകള്‍ക്ക് പുറമെ GPS, അഗ്‌നിരക്ഷാ ഉപകരണങ്ങള്‍, സ്പീഡ് ഗവര്‍ണര്‍, വിദ്യാവാഹന്‍ ആപ്പ് എന്നിവയാണ് പരിശോധനയില്‍ ഉള്‍പ്പെടുന്നത്. പാലാ മേഖലയിലെ സ്‌കൂള്‍ വാഹനങ്ങളാണ് പരിശോധിച്ചത്.രണ്ടാം ഘട്ടത്തില്‍ ഈരാറ്റുപേട്ട മേഖലയിലെ വാഹനങ്ങളുടെ പരിശോധന 29 ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഗ്രൗണ്ടില്‍ നടക്കും





ജോയിന്റ് ആര്‍.ടി ഒ ഷിബു k,  MVI മാരായ ശിവകുമാര്‍ SN, ബിനോയി വര്‍ഗീസ്, രാജേഷ്, AMVI മാരായ നൈനാന്‍, സജിത് എസ് എന്നിവര്‍ നേതൃത്വം നല്‍കി. 




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments