പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ സംഭവങ്ങള്‍. ബിനു പുളിക്കക്കണ്ടം പങ്കെടുത്തതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. അംഗങ്ങള്‍ ബിനുവിന്റെ സാന്നിധ്യം ചോദ്യം ചെയ്തതോടെ യോഗം പിരിച്ചുവിടുന്നതായി ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. കേസില്‍ പ്രതിയായ ആള്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നുവെന്ന് പറഞ്ഞാണ് കേരള കോണ്‍ഗ്രസ്
എംന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്.
എംന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്.
എഫ്ആറില്‍ പേര് ഉള്‍പ്പെട്ടയാള്‍ യോഗത്തില്‍ പങ്കെടുക്കുന്നത് ഔചിത്യമല്ലെന്ന് പരാതിക്കാരന്‍ കൂടിയായ ജോസ് ചീരാംകുഴിയാണ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് എല്‍ഡിഎഫിലെ 13 കൗണ്‍സിലര്‍മാര്‍ പുറത്തുപോവുകയായിരുന്നു. മഴക്കാല പൂര്‍വ്വശുചീകരണം അടക്കമുള്ള വിഷയങ്ങളും അജണ്ടയില്‍ ഉണ്ടായിരുന്നു. ബിനുനെ അനുകൂലിക്കുന്ന 2 വനിതാ കൗണ്‍സിലര്‍മാരും യുഡിഎഫ് കൗണ്‍സിലര്‍മാരും ഹാളില്‍ തുടര്‍ന്നു.
രണ്ടാമത്തെ കൗണ്‍സിലിലും സമാനസംഭവം ഉണ്ടായി. യോഗം തുടങ്ങിയപ്പോള്‍ എഴുന്നേറ്റ ബിനു പുളിക്കക്കണ്ടം ചെയര്‍മാനെതിരെയും കേസുള്ള കാര്യം ചൂണ്ടിക്കാട്ടി. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഷാജു തുരുത്തനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ജില്ല കോടതിയില്‍ നിന്നും ഈ കേസില്‍ താന്‍ ജാമ്യം എടുത്തതായി ഷാജു തുരുത്തന്‍ വ്യക്തമാക്കി.
അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ട കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമല്ല എന്നാണ് പരാതിക്കാരന്‍ പറയുന്നതെങ്കിലും നടക്കുന്ന സംഭവങ്ങള്‍ മറിച്ചാണ് സംഭവിക്കുന്നതെന്ന് ബിനു പറഞ്ഞു. സരിത കേസില്‍ ആരോപണവിധേയനായാള്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നുണ്ടെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments