അന്താരാഷ്ടാ നെഴ്‌സിംഗ് ദിനാചരണത്തിന് പാലാ ജനറല്‍ ആശുപത്രിയില്‍ തുടക്കം. ദിനാചരണത്തിന്റെ ഉദ്ഘാടനവും പതാക ഉയര്‍ത്തലും ഡെപ്യൂട്ടി നെഴ്‌സിംഗ് സൂപ്രണ്ട് ശ്രീരേഖ റ്റി ആര്‍ നിര്‍വ്വഹിച്ചു. സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ രാജു വി ആര്‍ സ്വാഗതവും,നഴ്‌സിംഗ് ഓഫീസര്‍ സിന്ധു പി നാരായണന്‍ നന്ദിയും പറഞ്ഞു.
ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ആര്‍ എം ഒ ഡോ.രേഷ്മ സുരേഷ്,ഡോ.അരുണ്‍ എം,നഴ്‌സിംഗ് സുപ്രണ്ട് മേരി മാത്യു, ഡോ.ഷിനോബി കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നേഴ്‌സുമാരുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബും നടത്തി.
മോളമ്മ തോമസ്,സിന്ധു പി നാരായണന്‍ എന്നിവര്‍ നേതൃത്വം നല്കി. ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍,കലാകായിക പരിപാടികള്‍,റാലി,പൊതുസമ്മേളനം,അവാര്‍ഡ് ദാനം തുടങ്ങിയ വിവിധ പരിപാടികള്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.മെയ് 12 ന് പരിപാടിയ്ക്ക് സമാപനം കുറിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments