ഇംഗ്ലണ്ടിലെ പീറ്റർബറോയിൽ മലയാളി നഴ്സ് കാൻസർ ബാധിതയായി മരിച്ചു. എറണാകുളം പാറമ്പുഴ സ്വദേശി സ്നോബി സനിലാണ് (44) കാൻസറിനെ തുടർന്ന് മരിച്ചത്.
ഒരു വർഷം മുമ്പാണ് ഇവർ ഇംഗ്ലണ്ടിൽ ജോലിക്കായി എത്തിയത്. വയോജന സംരക്ഷണ വിസയിൽ യുകെയിൽ വന്ന സ്നോബി ഒരു കെയർ ഹോമിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ട് മാസത്തിന് ശേഷം രോഗം കണ്ടെത്തി.
സനിൽ മാത്യുവാണ് ഭർത്താവ്. മകൻ, ആന്റോ സനിൽ . സനിൽ മറ്റൊരു നഴ്‌സിംഗ് ഹോമിൽ കുക്ക് ആയി ജോലി ചെയ്യുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments