Latest News
Loading...

ഇറക്കത്തില്‍ ബ്രേക്ക് പോയി. ഒഴിവായത് വന്‍ അപകടം



ചോലത്തടം പാതാമ്പുഴ റൂട്ടില്‍ ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട നാഷണല്‍ പെര്‍മിറ്റ് ലോറി മണ്‍തിട്ടയില്‍ ഇടിച്ച് നിര്‍ത്തി. ഡ്രൈവറുടെ മനസാന്നിധ്യം മൂലം വന്‍ദുരന്തമാണ് ഒഴിവായത്. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വീപ്പകളില്‍ നിറച്ച റബര്‍പാലുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. 



ചോലത്തടത്ത് നിന്നും ഇറക്കം ഇറങ്ങി തുടങ്ങിയപ്പോള്‍തന്നെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. വാഹനം ഇടിപ്പിച്ച് നിര്‍ത്താന്‍ സ്ഥലം കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഗിയറില്‍ ഇറക്കമിറങ്ങി വന്ന ലോറി 2 കൊടുംവളവുകള്‍ തിരിഞ്ഞും മുന്നോട്ട് പോയി.



 തെക്കേക്കര പഞ്ചായത്ത് പണികഴിപ്പിച്ച പുതിയ വെയിറ്റിംഗ് ഷെഡിന് സമീപം മണ്‍തിട്ടയിലേയ്ക്ക് ലോറി ഇടിച്ചുകയറ്റിയാണ് വാഹനം നിര്‍ത്തിയത്. 



ഡ്രൈവറെ കൂടാതെ മറ്റൊരാള്‍കൂടി ലോറിയിലുണ്ടായിരുന്നു. രണ്ടുപേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപെട്ടു. ചോലത്തടത്ത് നിന്നും കയറ്റിയ റബര്‍പാല്‍, സംസ്‌കരണശാലയിലേയ്ക്ക് കൊണ്ടുംപോകുംവഴിയായിരുന്നു അപകടം. 





ഇറക്കത്തിലും വളവിലും മറ്റ് വാഹനങ്ങള്‍ എതിരെ വരാതിരുന്നതും രക്ഷയായി. വളവ് തിരിയുന്നതിനിടെ വാഹനം മറിയാന്‍ തുടങ്ങിയെങ്കിലും അപകടം ഒഴിവായി. ഡ്രൈവറുടെ അസാമാന്യമായ മനക്കരുത്താണ് വന്‍അപകടം ഒഴിവാക്കിയത്. തിടനാട് സ്വദേശിയുടേതാണ് അപകടത്തില്‍പെട്ട വാഹനം 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments