ജൂൺ 3 ന് സ്കൂൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുൻസിപ്പൽ എജുക്കേഷൻ കമ്മിറ്റി(MEC) പാലാ നഗരസഭ ചെയർമാന്റെ ചേമ്പറിൽ നടന്നു.
മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പൻ, വൈസ് ചെയർ പേഴ്സൺ ലീന സണ്ണി, കൗൺസിലർമാർ, പാലാ ബി ആർ സി ട്രെയിനർമാരായ ജെസ്സി വി ജെ, കെ രാജ്കുമാർ, നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അദ്ധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ പ്രവേശനോത്സവം, സ്കൂൾ ശുചീകരണവും സുരക്ഷയും, മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments